SignIn
Kerala Kaumudi Online
Thursday, 25 April 2024 4.16 AM IST

അഡ്വ:കെ.ഇ. ഗംഗാധരനെ അനുസ്മരിച്ചു

gangan
അഡ്വ.കെ. ഇ. ഗംഗാധരൻ അനുസ്മരണം മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗമായിരുന്ന അഡ്വ. കെ.ഇ. ഗംഗാധരന്റെ അനുസ്മരണാർത്ഥം അഡ്വ. കെ.ഇ. ഗംഗാധരൻ മെമ്മോറിയൽ ട്രസ്റ്റും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കണ്ണൂരും കണ്ണൂർ സർവകലാശാലാ നിയമ പഠന വകുപ്പും സംയുക്തമായി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. 'ഇടങ്ങളിലെ ലിംഗ രാഷ്ട്രീയം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രഭാഷണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല ഡോ. ജാനകിയമ്മാൾ കാമ്പസിൽ നടന്ന പരിപാടിയിൽ നിയമ പഠന വിഭാഗം മേധാവി ഡോ. ഷീന ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു . അഡ്വ. എം.കെ ഹസൻ, അഡ്വ. വിനോദ് കുമാർ ചമ്പളോൻ, അഡ്വ. പി. രാജൻ, അശോക് പോൾ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ANUSMARANM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.