പിണറായി: സി.പി .എം പിണറായി ഏരിയസമ്മേളനത്തിന്റെ പ്രചരണാർത്ഥം ചരിത്രകാരൻമാർ വരച്ച ബോർഡുകൾ കേരളത്തിലെ കമ്മ്യൂണിസം വളർന്നുവന്നതടക്കമുള്ള സാഹചര്യങ്ങളുടെ നേർക്കാഴ്ചയൊരുക്കുന്നു..1940ൽ ജവഹർഘട്ടിൽ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റു വീണതും പാറപ്രം കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണയോഗത്തിൽ പി. കൃഷ്ണപ്പിള്ള സംസാരിക്കുന്നതും കയ്യൂരിലെ കർഷകസമരത്തിൽ തൂക്കൂകയർ വിധിച്ച നാലുപേർ തൂക്കൂമരത്തിനുമുന്നിൽ ഇൻക്വിലാബ് വിളിക്കുന്നതും പഴയകാലനേതാക്കളായ എ.കെ.ജി, ഇ.എം.എസ്, അഴീക്കോടൻ ,വടവതിവാസു, പുഞ്ചയിൽനാണു, കൊള്ളൃൻ രാഘവൻ എന്നിവരുടേയും കമ്മ്യൂണിസ്റ്റ് ആചാര്യന്മാരായ, മാർക്സ്, എംഗൽസ്, ലെനിൻ,ചെഗുവെര, സ്റ്റാലിൻ, ഹോചിമിൻ, തുടങ്ങിയവരുമെല്ലാം ബോർഡുകളിലുണ്ട്.
ചിത്രകാരൻമാരായ സെൽവൻ മേലൂർ, എ സത്യനാഥ്, ബി.ടി.കെ അശോകൻ, തംപാൻ പെരുന്തട്ട, രാകേഷ് പുന്നോൽ, സുരേഷ് പാനൂർ, വിപിൻ ദാസ് മാലൂർ, വിപിൻ അണ്ടലൂർ,വി .കെ രമേശൻ, എം .സി സജീവൻ, സന്തോഷ് മുഴപ്പിലങ്ങാട്, റോഷിത് കോടിയേരി, ലിജിന ഷിജിത്, രവീണ തുടങ്ങിയ ചിത്രകാരൻമാരാണ് സമ്മേളനത്തിന്റെ പ്രചാരണം ഏറ്റെടുത്ത് ചിത്രങ്ങളൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |