ചെറുവത്തൂർ: ജില്ലാ കാരംസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പ് ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ സി.വി.പ്രമീള അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.പി.ജയരാജൻ ആമുഖ ഭാഷണം നടത്തി. അന്തർദേശീയ കാരംസ് അംപയർ സി.എസ്.സുബ്ബരായൻ മുഖ്യാതിഥിയായിരുന്നു. ആദ്യകാല സംസ്ഥാന താരം അബ്ദുൾ റഹിമാൻ ചൂരിയെയും ടി.രാജനെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി അനുമോദിച്ചു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.നാരായണൻ, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, അസോസിഷേൻ ജില്ലാ ഖജാൻജി ഗണേഷ് അരമങ്ങാനം, ഒ.ഉണ്ണികൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ ടി.രാജൻ, വിശ്വാസ് പള്ളിക്കര, എം.എം.ഗംഗാധരൻ, കെ.വി.സുധാകരൻ, ഓർഗനൈസിംഗ് സെക്രട്ടറി മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |