SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.06 AM IST

കാസർകോട്ട് പൊലീസിന്റെ 'ഹോപ് ' മൂന്നാംവർഷത്തിലേക്ക്

hope

കാസർകോട് : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിക്കാത്തവർക്കായി കേരള പൊലീസിന്റെ ഹോപ് പദ്ധതി. ഇത് മൂന്നാം വർഷമാണ് കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് പൊലീസിന്റെ സേവനം ലഭ്യമാകുന്നത്.

ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പിയുമായ ഹരിശ്ചന്ദ്രനായക് ഹോപിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ രണ്ടു അദ്ധ്യയന വർഷത്തിലും 100 ശതമാനം വിജയവുമായാണ് ജില്ലയിലെ ഹോപ് പദ്ധതി മുന്നേറുന്നത്. ഈ വർഷവും പദ്ധതി കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി.പി. വിജയൻ നേതൃത്വം ഹോപ്പ് പദ്ധതി ഇതിനോടകം നിരവധി വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തിയുണ്ട്. ജില്ലയിൽ പുതുതായി ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് അഡീഷണൽ എസ് പി ഹരിശ്ചന്ദ്ര നായിക്ക് പറഞ്ഞു.

ഹോപ്

ജീവിത സാഹചര്യം കൊണ്ട് പഠനം നിർത്തിയവർ, എസ്.എസ് എൽ.സി, പ്ലസ് ടു തോറ്റ കുട്ടികൾ എന്നിവർക്കായി കൗൺസിലിംഗ്, ട്യൂഷൻ, മോട്ടിവേഷൻ മറ്റ് പഠന സഹായങ്ങൾ നൽകി പരീക്ഷകർ ജയിക്കുന്നതിനും ജീവതത്തിൽ മുൻ നിരയിലെത്തിക്കുന്നതിനും വേണ്ടിയുള്ള പദ്ധതി

ഫോൺ: 9544670925, 9946091706

ഇവർ ടീം അംഗങ്ങൾ

ഹോപ്പിന്റെ ജില്ലയിലെ നോഡൽ ഓഫീസർ അഡീഷണൽ പൊലീസ് സൂപ്രണ്ടന്റ് കെ ഹരിശ്ചന്ദ്ര നായ്ക്കാണ്. റിട്ട: എസ്.ഐ കെ. കെ രവീന്ദ്രൻ , എസ്.ഐ രാജീവൻ, സി.പി. ഒ മാരായ ദിനൂപ്, സുനീഷ്, വിജേഷ്, നിവിൽ എന്നിവരും റിട്ട. അദ്ധ്യാപകൻ നിർമ്മൽ കുമാർ കാടകം ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിനു പുറമെ ജില്ലയിലെ പ്രഗത്ഭരായ അദ്ധ്യാപകരും ക്ലാസെടുക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOPE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.