SignIn
Kerala Kaumudi Online
Friday, 19 April 2024 6.40 AM IST

ലോറി വെയ്ബ്രിഡ്ജ്, കാനോപ്പി റൂഫിംഗ് സൗകര്യം: സെൻട്രൽ വെയർഹൗസ് ഇനി തലശ്ശേരിയിലും

werehouse

തലശ്ശേരി വെയർ ഹൗസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ : സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയർഹൗസ് തലശേരിയിലെ കിൻഫ്ര സ്മാൾ ഇൻഡസ്ട്രിയൽ പാർക്കിൽ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.തലശ്ശേരി കിൻഫ്ര സ്മാൾ ഇൻഡസ്ട്രീസ് പാർക്കിൽ നിന്നും ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിന് ഏറ്റെടുത്ത 3.71 ഏക്കർ ഭൂമിയിലാണ് സെൻട്രൽ വെയർഹൗസ് തുടങ്ങുന്നത്.

12.50 കോടി രൂപയുടെ മുതൽ മുടക്കിലാണ് നിർമ്മാണം നടത്തിയത്. ആധുനിക വെയർഹൗസിംഗ് സംവിധാനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മികച്ച നിലവാരത്തിലുള്ള റോഡുകൾ, ആധുനിക അഗ്‌നിശമന സാമഗ്രികൾ, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്ക് പ്രവർത്തനങ്ങൾ സുഗമമായി നടത്താവുന്ന കാനോപ്പി റൂഫിംഗ്, സമുച്ചയത്തിന്റെ സുരക്ഷക്കായി 24 മണിക്കൂർ സെക്യൂരിറ്റി സി .സി ടി. വി സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ, നാഫെഡ്, വിവിധ വളം നിർമ്മാതാക്കൾ, കർഷകർ, വ്യാപാരികൾ തുടങ്ങിയവർക്ക് അവരുടെ ഉത്പന്നങ്ങൾ സംഭരിക്കുവാനുള്ള സൗകര്യവും ലോജിസ്റ്റിക്ക്‌സിനുള്ള സഹായവും നൽകുകയെന്നതാണ് സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെ പ്രാഥമിക ലക്ഷ്യം.ഭക്ഷ്യ ധാന്യങ്ങളിലെ കീടനിയന്ത്രണം, എലി നിയന്ത്രണം, കെട്ടിട നിർമ്മാണത്തിന് മുമ്പും ശേഷവുമുള്ള ചിതൽ നിയന്ത്രണം, അണുനശീകരണം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമായി രാജ്യത്തെ കീടനിയന്ത്രണ സേവന രംഗത്ത് സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ശക്തമായ സാന്നിദ്ധ്യമാണ്.

57100 ചതുരശ്ര അടി
12520 മെട്രിക് ടൺ സംഭരണ ശേഷി


കീട നിയന്ത്രണ ചുമതലയും കോർപ്പറേഷന്

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെയും റെയിൽവേയുടെ നിരവധി ട്രെയിനുകളിലെയും കീടനിയന്ത്രണ ചുമതലയും സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന് ലഭിച്ചിട്ടുണ്ടെന്ന് സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ ഡയറക്ടർ കെ. വി .പ്രദീപ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തലശ്ശേരിയിലെ കിൻഫ്ര സ്മാൾ ഇൻഡസ്ട്രിയൽ പാർക്കിൽ നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എം .പി അദ്ധ്യക്ഷത വഹിക്കും.വാർത്താസമ്മേളനത്തിൽ സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ റീജിയണൽ മാനേജർ ബി ആർ മനീഷ്, എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജൻ ഭാസ്‌ക്കർ, എസ് ഐ ഒ എ മൻസൂർ, തലശ്ശേരി വെയർഹൗസ് മാനേജർ രേണുക രാമചന്ദ്രൻ, രചന, ബി ഉദയഭാനു എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.