കാസർകോട്:ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ബാങ്ക് റോഡിലെ കെ .എച്ച്.ആർ.എ. ഭവനിൽ സംസ്ഥാന ട്രഷറർ കെ പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അബ്ദുള്ള താജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര , സംസ്ഥാന സെക്രട്ടറി .കെ .എച്ച്. അബ്ദുള്ള ,സംസ്ഥാന പ്രവർത്തക സമിതി അംഗം ഐഡിയൽ മുഹമ്മദ് ,ജില്ലാ വർക്കിംഗ് പ്രസിഡൻറ് യൂസഫ് ഹാജി , കാസർകോട് യൂണിറ്റ് പ്രസിഡന്റ് കെ. വസന്തകുമാർ സംസാരിച്ചു.. ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടൽ ഉടമകൾക്കായി സംഘടിപ്പിച്ച സെമിനാർ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി. കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജാഫർ മലപുറം ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |