പയ്യന്നൂർ: വിരമിച്ച സർക്കാർ ജീവനക്കാരോട് എൽ.ഡി.എഫ്. സർക്കാർ അനീതി കാട്ടുകയാണെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ കുറ്റപ്പെടുത്തി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ നിയോജക മണ്ഡലം 37-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് മോഹനൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു.ടി.വി.ഗംഗാധരൻ, കെ.വി.ഭാസ്കരൻ ,കോടൂർ കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി.പ്രകാശ് ബാബു, പി.കെ. സത്യനാഥൻ, യു.കെ.സുരേന്ദ്രൻ, കെ എം. ശങ്കരൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. വനിതാ സമ്മേളനം ടി.വി.പത്മിനിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി.ലളിത ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: മോഹനൻ പുറച്ചേരി (പ്രസി. ), യു. കെ. സുരേന്ദ്രൻ (സെക്ര. ), എം. ഇ .ദാമോദരൻ നമ്പൂതിരി (ട്രഷ. ) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |