SignIn
Kerala Kaumudi Online
Friday, 29 March 2024 2.28 AM IST

കർഷകർ ഹരിത കഷായവും ജൈവ കീടനാശിനിയും നിർമ്മിച്ചു

cpz-krishi
പാറോത്തുംനീർ വെജിറ്റബിൾ ക്ലസ്റ്റർ പ്രവർത്തകർ ഹരിത കഷായ നിർമ്മാണത്തിൽ

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും പാറോത്തുംനീർ വെജിറ്റബിൾ ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബി.പി.കെ.പി) യുടെ ഭാഗമായി ഹരിതകഷായം -ജൈവ കീടനാശിനി നിർമ്മിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ചെറുപുഴ കൃഷി ഓഫീസർ, എ. രജീന, പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ടി.പി. സതീശൻ ഹരിത കഷായം നിർമ്മാണത്തെപ്പറ്റി വിശദീകരിച്ചു. തുടർന്ന് കർഷകരുടെ നേതൃത്വത്തിൻ ഹരിതകഷായം തയ്യാറാക്കി. ഡിസംബർ 13ന് ഹരിതകഷായം കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ക്ലസ്റ്റർ ഭാരവാഹികൾ അറിയിച്ചു. പരിപാടിയോടാനുബന്ധിച്ച് പച്ചക്കറി തൈകളുടെ വിതരണവും നടന്നു. അമ്പതോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.