പഴയങ്ങാടി:അപകട ഭീഷണി ഉയർത്തി.ഏഴോം രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കൊട്ടില പോപ്പ് കോളനി കുന്നിൻ ചെരുവിലെ ഭീമൻ പാറ .കനത്ത മഴയിൽ പാറക്കല്ലിന് സമീപം മണ്ണ് നീങ്ങിയത് കാരണം പാറയ്ക്ക് അനക്കം സംഭിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു വർഷമായി ഭീമൻ പാറ നാട്ടുകാർക്ക് ആശങ്കയായിട്ട്. പാറയുടെ താഴ് വാരത്ത് ഇടുപ്പച്ചാലിൽ അങ്കണവാടിക്കും സമീപത്തെ കോണത്തുമൂല ഭാഗത്തെ പത്തോളം വീടുകളും അപകട ഭീഷണിയിലാണ്. ഗ്രാമസഭയിൽ വിഷയം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എന്നാൽ പാറ ഇവിടെ നിന്ന് നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് അധികൃതർ പറയുന്നത് . പാറ വീണാലുളള പ്രശ്ന ത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ ജന ങ്ങളുടെ ആശങ്ക അകറ്റാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |