തൃക്കരിപ്പൂർ: രാജ്യാന്തര സൈക്ലിംഗ് ഗവേണിങ് ബോഡിയായ ഓഡാക്സ് ഇന്ത്യ സംഘടിപ്പിച്ച 600 കിലോമീറ്റർ റൈഡിൽ പങ്കെടുക്കുന്ന സൈക്ലിസ്റ്റുകൾക്ക് തൃക്കരിപ്പൂരിൽ സ്വീകരണം നൽകി.. കൊച്ചിയിൽ നിന്നുള്ള 63 സൈക്ലിസ്റ്റുകളാണ് റൈഡിന്റെ ആദ്യഭാഗം പിന്നിട്ട് കാരോളത്ത് എത്തിച്ചേർന്നത്.
നവംബറിൽ തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന സൈക്ലിങ് വർഷത്തിൽ നാല് ബ്രെവേകൾ പൂർത്തിയാക്കുന്നവർക്ക് 'സൂപ്പർ റോഡണർ' പദവി ലഭിക്കും.തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബാണ് ചെക് പോയിന്റ് സജ്ജീകരിച്ചത്. തൃക്കരിപ്പൂരിലെ സ്വീകരണത്തിന് ഫൈസൽ സലാം, മുഹമ്മദലി കുനിമ്മൽ, കെ.വി.ഷാജി, രാഹുൽ നരിച്ചൻ, ടി.എം.സി.ഇബ്രാഹിം, ടി.പി.ഉല്ലാസ്, ഹാഷിം കടവിൽ, അക്ഷയ് കോറോം, അരുൺ ഫോട്ടോഫാസ്റ്റ്, സജിൻ കോറോം, എം.സി.ഹനീഫ, വിജിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |