SignIn
Kerala Kaumudi Online
Friday, 29 March 2024 10.14 AM IST

ഹൊസ്ദുർഗ് സ്കൂളിൽ മികവ് 2021

mikavu
ഹോസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മികവ് 2021 നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മികവ് 2021 നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മായാകുമാരി അധ്യക്ഷതവഹിച്ചു. മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി.

2020, 2021 വർഷങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.വി രവീന്ദ്രൻ, രാജേഷ് ഓൾനടിയൻ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ നഗരസഭ ചെയർപേഴ്‌സൺ വിതരണം ചെയ്തു. ഗീത, അനീഷ് ബാബു, വഹീദത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.വി സുരേഷ് ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ് പി. ബീന നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തിൽ പ്രാദേശിക ചരിത്ര രചനയ്ക്ക് സമ്മാനം നേടിയ പ്ലസ് ടു വിദ്യാർത്ഥിനി നന്ദന നാരായണനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.