SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.26 PM IST

സി.പി. എം ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ; എൻ. സുകന്യ സെക്രട്ടറിയേറ്റിൽ

sukanya
എൻ.സുകന്യ

പഴയങ്ങാടി: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി മാടായി എരിപുരത്ത് നടന്ന ജില്ലാ സമ്മേളനം ഇന്നലെ പൊതുസമ്മേളനത്തോടെ സമാപിച്ചു. ജില്ല സെക്രട്ടറിയായി എം. വി ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു.പുതിയ 50 അംഗ ജില്ലാ കമ്മറ്റിയെയും 12 അംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. നിലവിലുള്ള 11 അംഗ സെക്രട്ടറിയേറ്റിൽ എൻ. സുകന്യയെ കൂടി ഉൾപ്പെടുത്തി 12 അംഗമാക്കി. സെക്രട്ടറിയേറ്റിൽ ആദ്യമായി വനിതാ പ്രതിനിധിയായി എൻ. സുകന്യയെ ഉൾപ്പെടുത്തിയതും ശ്രദ്ധേയ ചുവട് വെപ്പായി. 46 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഒൻപത് പേർ വനിതകളാണ്.

പിണറായി ഏരിയ സെക്രട്ടറി കെ ശശീധരൻ,മാടായി ഏരിയ സെകട്ടറി കെ പത്മനാഭൻ,അഞ്ചരക്കണ്ടി ഏരിയ സെകട്ടറി കെ ബാബുരാജ്,പേരാവൂർ ഏരിയ സെകട്ടറി അഡ്വ :എം രാജൻ,എടക്കാട് ഏരിയ സെകട്ടറി എം .കെ മുരളി, പെരിങ്ങോം സെക്രട്ടറി പി. ശശിധരൻ ,മനുതോമസ് ഡി .വൈ എഫ് ഐ ജില്ല പ്രസിഡന്റ് ,മനുതോമസ് ,പാനൂർ ഏരിയ സെകട്ടറി
കെ ഇ കുഞ്ഞബ്ദുള്ള,ടി ശബ്‌നം,എ .കെ .എസ് ജില്ല സെകട്ടറി കെ. മോഹനൻ എന്നിവരാണ് പുതുതായി ജില്ല കമ്മറ്റിയിലേക്ക് തിരിഞ്ഞടുക്കപ്പെട്ടവർ.ആറ് വനിതകളെ ജില്ല കമ്മറ്റിയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. .അരക്കൻ ബാലൻ, പി. ബാലൻ, പി.പി. ദാമോദരൻ, ഒ.വി. നാരായണൻ, വയക്കാടി ബാലകൃഷ്ണൻ, കെ.കെ. ഭാസ്കരൻ, ഇ.കൃഷ്ണൻ, പാട്യം രാജൻ, എ.വി. ഗോവിന്ദൻ, കെ. എം. ജോസഫ്,കെ.കെ. നാരായണൻ, ബിജു കണ്ടക്കൈ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി ജയരാജൻ,എ എൻ ഷംഷീർ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയത്.

സെക്രട്ടറിയേറ്റ് അംഗങ്ങൾ

കെ. പത്മനാഭൻ, അഡ്വ. എം. രാജൻ, കെ. ഇ. കുഞ്ഞബ്ദുള്ള, കെ. ശശിധരൻ, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരൻ,കെ.സി. ഹരികൃഷ്ണൻ, മനുതോമസ്, കെ. മോഹനൻ, ടി.ഷബ്ന എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. എം.വി.ജയരാജൻ, എം. പ്രകാശൻ, എം. സുരേന്ദ്രൻ, എൻ. ചന്ദ്രൻ, കാരായി രാജൻ,ടി. ഐ. മധുസൂദനൻ, ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, പി. ഹരീന്ദ്രൻ, എൻ. സുകന്യ

പ്രതിനിധി സമ്മേളനം ഒറ്റ മനസ്സോടെ ,ഐക്യത്തോടെയാണ് നടന്നത്.ജനാധിപത്യ രീതിയിലാണ് വനിത,ന്യൂനപക്ഷ,യുവജന.ആദിവാസി പ്രാതിനിധ്യം കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിവിധ വർഗ്ഗബഹുജന സംഘടന രംഗത്തെ നേതാക്കന്മാരും കമ്മറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ആദ്യമായി സെക്രട്ടറിയേറ്റിലേക്ക് വനിത പ്രാതിനിധ്യം ഉണ്ടായി- എം.വി.ജയരാജൻ,​ജില്ലാസെക്രട്ടറി

റെയിൽവേ അവഗണന അവസാനിപ്പിക്കണം

ജില്ലയിലെ റയിൽവേയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക.തലശ്ശേരി മൈസൂർ റെയിൽപാത യാഥാർത്ഥ്യമാക്കുക,ഏഴിമല വാഗമണ്ഡലം ബാംഗ്ലൂർ റോഡ് യാഥാർത്ഥ്യമാക്കുക, മലബാർ കാൻസർ സെന്റർ ഉന്നത മെഡിക്കൽ സ്ഥാപനമായി ഉയർത്തുക,പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുക,ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുക.കാട്ടാമ്പള്ളി പദ്ധതി നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.സമ്മേളന സംഘാടക സമിതി ചെയർമാൻ ടി.വി രാജേഷും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.