കാഞ്ഞങ്ങാട്: ഉക്കിനടുക്ക മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യുവജന കവചം തീർത്തു. ഒപി ഉടൻ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ലെന്നും കമ്മിറ്റി കുറ്റപ്പെുടുത്തി. ഉക്കിനടുക്ക മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന സംരക്ഷണ കവചം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.നീലകണ്ഠൻ, ഡിസിസി ജനറൽ സെക്രട്ടറി ജെ.എസ്.സോമശേഖര, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് , ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ ,ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ,രാജേഷ് തമ്പാൻ,ഉനൈസ് ബേഡകം, ഷോണി.കെ.തോമസ്, അസംബ്ളി പ്രസിഡന്റ്മാരായ മാത്യു ബദിയടുക്ക,അഡ്വ.സിയാദ് , കുഞ്ചാർ മുഹമ്മദ് ഹാജി ,ബി.എസ് ഗാംഭീര തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |