കാഞ്ഞങ്ങാട്: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ കേന്ദ്ര സർക്കാർ ഏർപെടുത്തിയ ജാതീയമായ വേർതിരിവ് അവസാനിപ്പിക്കണമെന്ന് ജില്ലാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ. ഐ. ടി. യു. സി) ജില്ലാ കൺവെൻഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപെട്ടു.
കൺവെൻഷൻ എൻ .ആർ .ഇ. ജി വർക്കേഴ്സ് ഫെഡറേഷൻ (എ. ഐ .ടി .യു സി)സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ. അജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരുണാകരൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. എ .ഐ. ടി .യു .സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ പ്രസംഗിച്ചു. എം. ഗംഗാധരൻ തൃക്കരിപ്പൂർ , പി .വി. തങ്കമണി ബാനം, പി. മിനി രാവണീശ്വരം, മായാ കരുണാകരൻ, ലക്ഷ്മി ചെട്ടും കുഴി, തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ബി. രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |