SignIn
Kerala Kaumudi Online
Thursday, 25 April 2024 5.49 PM IST

കണ്ണൂരിൽ എത്തിയാൽ കുടുങ്ങിയതു തന്നെ: രാത്രി യാത്രയില്ല

ksrtc

രാതിയിൽ ട്രെയിൻ ഇറങ്ങുന്നവരും ദൂരയാത്ര കഴിഞ്ഞ് മടങ്ങുന്നവരും നഗരത്തിൽ പെട്ടുപോകുന്നത് പതിവ്

കണ്ണൂർ: രാത്രി ഏഴരയ്ക്ക് ശേഷം കണ്ണൂരിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ പുനസ്ഥാപിക്കാൻ മടിച്ച് കെ.എസ്.ആർ.ടി.സി. ഇതുകാരണം പുറത്തുനിന്ന് നഗരത്തിലെത്തുന്നവർ മടങ്ങാൻ മാർഗമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ്.

വൈകിട്ട് ഏഴരയ്ക്ക് ശേഷം കാസർകോട് ഭാഗത്തേക്ക് മണിക്കൂറുകളോളം ഇടവേളയാണ്.കോഴിക്കോട് നിന്ന് 11മണിയോടെ എത്തുന്ന ബസിൽ കയറിപ്പറ്റാൻ സാധിക്കാത്ത സ്ഥിതിയാണ് യാത്രക്കാർക്ക്.ഇതുകഴിഞ്ഞാൽ ഒന്നരയ്ക്ക് കോട്ടയത്ത് നിന്നുള്ള കാസർകോട് ഫാസ്റ്റ് പാസഞ്ചർ ബസാണുള്ളത്.ഇത് മിക്കപ്പോഴും രാത്രി രണ്ടുമണി കഴിഞ്ഞാകും കണ്ണൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെത്തുന്നത്.ഈ ബസിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മദ്ധ്യകേരളത്തിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളും ആഴ്ച അവസാനം നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുമൊക്കെയായി വെള്ളി ,​ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ബസുകളിൽ കയറിപ്പറ്റാൻ പോലും സാധിക്കില്ല. ബസ് സർവീസ് ഇല്ലാത്തതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർ ബഹളം വെക്കുന്നതും പതിവാണ്. രണ്ടുമണിയോടെ സ്റ്റേഷനിലെത്തുന്ന എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കൊല്ലൂർ മൂകാംബിക ബസിലാകട്ടെ ബുക്കിംഗ് കഴിഞ്ഞ് രണ്ടോ മൂന്നോ പേരെ മാത്രമാണ് കയറ്റുന്നത്.

കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാത്രി പത്തിന് പുറപ്പെട്ട് തലശ്ശേരി -കൂത്തുപറമ്പ് വഴി ഊട്ടിയിലേക്കു പോയിരുന്ന തമിഴ്‌നാട് ബസും പുനസ്ഥാപിക്കപ്പെട്ടില്ല.കാസർകോട് -കരിപ്പൂർ സർവീസാണ് കെ.എസ്.ആർ.ടി.സി ഇനിയും പുനസ്ഥാപിക്കാത്ത മറ്റൊരു രാത്രികാല സർവീസ്.

എക്സിക്യൂട്ടീവ്,​ ജനശതാബ്ദി കണക് ഷനുകൾ പുനസ്ഥാപിച്ചില്ല

രാത്രി പത്തരയോടെ കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസ്,​ പിന്നാലെ എത്തുന്ന ജനശതാബ്ദി എക്സ് പ്രസുകൾ മംഗളൂരു ഭാഗത്തേക്ക് നീട്ടാൻ റെയിൽവേ തയ്യാറാകാത്ത സാഹചര്യത്തിലാണ് കാസർകോട്,​ കാഞ്ഞങ്ങാട്,​ആലക്കോട്,​ പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് നാല് ബസുകൾ കെ.എസ്.ആർ.ടി.സി വിട്ടിരുന്നത്. ഇതിൽ ജനശതാബ്ദി എക്സ് പ്രസിന്റെ കണക്ഷൻ ബസ് കാസർകോട് വരെ സർവീസ് നടത്തിയിരുന്നു. ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചിട്ടും കെ.എസ്.ആർ.ടി.സി മടിച്ചുനിൽക്കുകയാണ്.സിംഗിൾ ഡ്യൂട്ടിയാക്കിയതോടെയാണ് വൈകിയോടുന്ന ഈ ബസുകളുടെ സർവീസ് പുനസ്ഥാപിക്കാൻ തയ്യാറാകാത്തതെന്നാണ് വിവരം.

പഴയപടിയാകാൻ മടിച്ച് ആനവണ്ടി

കൊവിഡിന് ശേഷം എല്ലാം പഴയപടിലേക്ക് എത്തുമ്പോഴും കെ.എസ്.ആർ.ടി.സിയിൽ കാര്യങ്ങൾ അങ്ങനെയല്ല.ഏഴുമണിയ്ക്ക് ശേഷം സ്വകാര്യബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിലും കെ.എസ്.ആർ.ടി.സി മനസ് മാറ്റാൻ തയ്യാറായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.