പഴയങ്ങാടി:ക്രിസ്മസ് - ന്യൂയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും പാർട്ടിയും കണ്ണപുരം,പഴയങ്ങാടി, നെരുവമ്പ്രം ഭാഗങ്ങളിൽ നടത്തിയ പെട്രോളിഗിനിടെ ഏഴോം നെരുവമ്പ്രം സൂപ്പർ മാർക്കറ്റിന് സമീപത്ത് വച്ച് 1.300 കിലോ ഗ്രാം ഉണക്ക കഞ്ചാവ് സഹിതം പശ്ചിമ ബംഗാൾ ലാൽബാഗ് സ്വദേശി സുർജിത്ത് മണ്ഡലിനെ(25)പിടികൂടി. ഒരാഴ്ചയായി ഇയാൾ എക്സൈസ് റേഞ്ച് പാപ്പിനിശ്ശേരിയുടെ നിരീക്ഷണത്തിലായിരുന്നു. ഈയാൾക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, അബ്ദുൾ നാസർ. ആർ.പി സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ്.വി, സനീബ് കീരി, ശ്രിജിൻ.വി.വി എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |