SignIn
Kerala Kaumudi Online
Friday, 29 March 2024 11.34 AM IST

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വിജയികളെ അനുമോദിച്ചു

kalari
വിജയികളെ ജില്ലാ പ്രസിഡന്റ് എ.ടി. ദേവസ്യ ഗുരുക്കൾ ആദരിക്കുന്നു

പയ്യാവൂർ:കോട്ടയത്ത് നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ജില്ലാ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.പുതിയങ്ങാടി മാട്ടൂൽ മലബാർ കളരിയിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് എ.ടി. ദേവസ്യ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.നൗഷാദ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്ക് ജില്ലാ പ്രസിഡന്റ് എ.ടി. ദേവസ്യ ഗുരുക്കൾ മെമന്റോ നൽകി.കളരിപ്പയറ്റ് ജനങ്ങളിലേക്ക് എന്ന വിഷയത്തെ കുറിച്ച് ജില്ലാ സെക്രട്ടറി പുതുശ്ശേരി ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി.ജിമ്മി ജോർജ് ഗുരുക്കൾ,സംസ്ഥാന ടെക്നിക്കൽ ഡയറക്ടർ കെ.വി.കുഞ്ഞുമോൻ ഗുരുക്കൾ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഷംസുദീൻ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.പരിപാടിയോട് അനുബന്ധിച്ച് കുട്ടികളുടെ കളരിപ്പയറ്റ് പ്രദർശനവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.