പഴയങ്ങാടി: പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ കല്ല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം എരിപുരം -വെങ്ങര - മുട്ടം - എട്ടികുളം റോഡിൽ എരിപുരത്ത് സ്ഥാപിച്ച ബോർഡിൽ എം. വിജിൻ എം.എൽ.എ നിർവഹിച്ചു.
കാലാവധി അവസാനിക്കാത്ത റോഡുകളിൽ അപാകത ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാർ, കരാറുകാരുടെ ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ എന്നിവ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സുനിൽ കൊയിലേരിയാൻ, അസിസ്റ്റന്റ് എൻജിനിയർ പി.വി. ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |