SignIn
Kerala Kaumudi Online
Saturday, 20 April 2024 2.05 AM IST

അൽഅമീൻ ക്ലബ്ബ് ചികിത്സാസഹായം കൈമാറി

photo
ജനിതകരോഗം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സാസഹായം മുസ്തഫ കുട്ടിയസ്സൻ കമ്മറ്റിഭാരവാഹികൾക്ക് കൈമാറുന്നു

പഴയങ്ങാടി: മസ്കുലർ ഡിസ്ഡ്രോഫി ബാധിച്ച പഴയങ്ങാടി മുട്ടത്തെ മൂന്ന് കുട്ടികളുടെ ചികിത്സയ്ക്കായി പുതിയങ്ങാടി അൽ അമീൻ ക്ലബ്ബ് സ്വരൂപിച്ച ഒരുലക്ഷത്തി പതിനാലായിരത്തി എഴുന്നൂറു രൂപ ചികിത്സാസഹായകമ്മറ്റി ഭാരവാഹികൾക്ക് കൈമാറി. അൽഅമീൻ യു.എ.ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്തഫ കുട്ടിയസ്സൻ,​ കമ്മിറ്റി ജനറൽ കൺവീനർ എസ്.എൽ.പി.മൊയ്തീൻ, വൈസ് ചെയർമാൻ ടി.പി.അബ്ബാസ് ഹാജി, ട്രഷറർ എസ്‌.വി.നിസാർ എന്നിവർക്കാണ് തുക കൈമാറിയത്. അൽ അമീൻ റിലീഫ് സെൽ ചെയർമാൻ കെ.പി.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി.കെ.മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

യോഗത്തിൽ ഡിടൂർ കേരളയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട് ബേക്കൽ കോട്ട വരെ സൈക്കിൾ സവാരി നടത്തിയ നൗഫലിനെ റിലീഫ് സെൽ ട്രഷറർ സി.കെ.ഇക്‌ബാൽ മെമന്റോ നൽകി ആദരിച്ചു. ബി. ഹാരിസ് നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAHAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.