SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 AM IST

നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ തിളങ്ങി ജിഷ

jisha
ജിഷ പരിശീലനത്തിനിടെ

കൂത്തുപറമ്പ്:വാരണാസിയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ഉജ്ജ്വലവിജയവുമായി മമ്പറം ഇംഗ്ലീഷ്‌മീഡിയം സ്ക്കൂളിലെ കായികാദ്ധ്യാപിക സി.ജിഷ. ദേശീയ താരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത മീറ്റിൽ 400 മീറ്റർ ഹർഡിൽസ്, ഹൈജെമ്പ് എന്നിവയിൽ ഒന്നും റിലേയിൽ രണ്ടും സ്ഥാനങ്ങളിലെത്തിയാണ് ജിഷ ശ്രദ്ധേയയായത്.

പഞ്ചാബ്, മണിപ്പൂർ പോലുള്ള ശക്തരായ ടീമുകളോട് മത്സരിച്ചായിരുന്നു സി.ജിഷയുടെ അഭിമാനനേട്ടം. കഴിഞ്ഞവർഷം കോഴിക്കോട് നടന്ന സംസ്ഥാനതല മാ‌സ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്താണ് ജിഷ ദേശീയമത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കണ്ണൂർ, കേരള യൂണിവേഴ്സിറ്റികളിൽ തുടർച്ചയായി മൂന്നുവർഷം സ്ട്രോംഗ് വുമണായി ജിഷ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് ലറ്റിക്സിന് പുറമെ ഹാൻഡ്ബാൾ, ക്രിക്കറ്റ്, ഖോഖോ, കബഡി എന്നിവയിലും ജിഷ കഴിവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം എൽ.എൻ.സി.പിയിലെ പരിശീലനത്തിന് ശേഷമാണ് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപികയായി മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂകൂളിൽ ചുമതലയേറ്റെടുത്തത്. ധർമടം എ.എസ്.ഐ ധനേഷാണ് ജിഷയുടെ ഭർത്താവ്. മക്കളായ ആവണിയും അൻവികയും കായികരംഗത്ത് സജീവമാണ്. ദേശിയതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജിഷയെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീച്ചിംഗ് ആൻഡ് നോൺ ടീച്ചിംഗ് സ്റ്റാഫിന്റെ നേതൃത്വത്തിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.