SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.50 AM IST

കോടോത്ത് ഗോവിന്ദൻനായരെ അനുസ്മരിച്ചു 

kodoth
കാസർകോട് ഡി സി സി ഓഫീസിൽ നടത്തിയ കോടോത്ത് ഗോവിന്ദൻ നായർ അനുസ്‌മരണം

കാസർകോട്:വടക്കൻകേരളത്തിലെ ജനങ്ങൾക്കിടയിൽ കോൺഗ്രസിനെ വേരുറപ്പിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു കോടോത്ത് ഗോവിന്ദൻനായർ എന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അനുസ്മരിച്ചു. മുൻ ഡിസിസി പ്രസിഡന്റും കോൺഗ്രസിന്റെ സമുന്നത നേതാവുമായ കോടോത്ത് ഗോവിന്ദൻ നായരുടെ പതിനൊന്നാം ചരമ വാർഷികദിനത്തിൽ ജില്ലാകോൺഗ്രസ് കമ്മിറ്റിഓഫീസിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗത്തിലും അദ്ധ്യക്ഷത വഹിക്കുകയിരുന്നു അദ്ദേഹം. കെ.പി.സി.സി മെമ്പർ പി.എ അഷ്‌റഫലി അനുസ്മരണപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം.സി പ്രഭാകരൻ, പി.വി സുരേഷ്, കരുൺ താപ്പ, കെ.ഖാലിദ്,എ.വാസുദേവൻ, ജി.നാരായണൻ, മനാഫ് നുള്ളിപ്പാടി, ഉമേഷ് അണങ്കൂർ, രാജീവൻ നമ്പ്യാർ, അഡ്വ പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.