മാഹി: ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും പ്രയാണമാരംഭിച്ച ശിവഗിരി തീർത്ഥാടന വേദിയിലേക്കുള്ള ദിവ്യജ്യോതി പ്രയാണത്തിന് മാഹി സെന്റ് തെരേസ ദേവാലയത്തിന് മുന്നിലുള്ള മൈതാനത്ത് ഭക്ത്യാദരവോടെ വരവേൽപ്പ് നൽകി. എസ്.എൻ.ഡി.പി യോഗം മാഹി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രസിഡന്റ് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് വേദാന്തയിലെ അദ്ധ്യാപിക ശുഭ ശ്രീകുമാർ ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സെക്രട്ടറി സജിത് നാരായണൻ, എം. ശ്രീജയൻ , ടി.എം. സുധാകരൻ, സുചിത്ര പൊയിൽ, പി.സി. ദിവാനന്ദൻ, ചാലക്കര പുരുഷു സംസാരിച്ചു. കെ.പി. അശോക് സ്വാഗതവും, കെ.പി.അനൂപ് കുമാർ നന്ദിയും പറഞ്ഞു.
ഇന്നലെ കാലത്ത് ഒൻപതര മണിയോടെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച ദിവ്യജ്യോതി പ്രയാണത്തിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ്, തൃക്കൈക്കൽ ക്ഷേത്രം, കാഞ്ചി കാമാക്ഷി ക്ഷേത്രം, കീഴന്തിമുക്ക്, പുന്നോൽ, ഈയ്യത്തുംകാട്, എടനൂർ, അഴീക്കൽ ശ്രീനാരായണ മഠങ്ങളുടെ സ്വീകരണങ്ങൾക്ക് ശേഷമാണ് കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ വരവേൽപ്പ് ലഭിച്ചത്. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ: കെ. സത്യൻ മയ്യഴി അതിർത്തി വരെ ദിവ്യജ്യോതി പ്രയാണത്തെ അനുഗമിച്ചു. സ്വാമി പ്രേമാനന്ദ, ഡയറക്ടർ രാജീവൻ മാടപ്പീടിക എന്നിവർ ശിവഗിരി വരെ അനുഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |