പടന്നക്കാട്: കാഞ്ഞങ്ങാട് വൈ.എം.സി.എ പടന്നക്കാട് ജീവോദയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു.പടന്നക്കാട് റീജിയണൽ പാസ്റ്ററൽ സെന്ററിൽ പടന്നക്കാട് നല്ലഇടയൻ പള്ളി വികാരി ഫാദർ തോമസ് പൈമ്പള്ളി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ചാണ്ടി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം മാനുവൽ കുറിച്ചിത്താനം,കെ.കെ.സേവിച്ചൻ, സ്കൂൾ പ്രിൻസിപ്പാൾ വി.ശാലിനി എന്നിവർ പ്രസംഗിച്ചു. പൗരോഹിത്യത്തിന്റെ 31-ാം വാർഷികദിനത്തിൽ ഫാദർ തോമസ് പൈമ്പള്ളിയെ മാനുവൽ കുറിച്ചിത്താനം പൊന്നാടയണിയിച്ച് ആദരിച്ചു. സ്പെഷ്യൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൈ.എം.സി.എ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. സെക്രട്ടറി സജി പനമറ്റം സ്വാഗതവും, ലിസി ജേക്കബ്ബ് നന്ദിയും പറഞ്ഞു. കരോൾ ഗാനാലാപനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |