SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.58 AM IST

താവം,​പാപ്പിനിശ്ശേരി ഓവർബ്രിഡ്ജുകൾ അടച്ചതിൽ കെ.എസ്.ടി.പി : ആൾബലമല്ല,​ വേണ്ടത് സാവകാശം

pappinissery
പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണി നടക്കുന്നു

പാപ്പിനിശേരി: അറ്റകുറ്റപ്പണിക്കായി പാപ്പിനിശ്ശേരി, താവം റെയിൽവെ ഓവർബ്രിഡ്ജുകൾ അടച്ചതിനെതിരെ പ്രത്യക്ഷസമരമടക്കം നടന്നതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ.എസ്.ടി.പി. സൂക്ഷ്മതയോടെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രം ചെയ്യാനാകുന്ന പ്രവൃത്തി കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയതുകൊണ്ട് വേഗത്തിലാക്കാനാകില്ലെന്ന് കണ്ണൂർ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ വ്യക്തമാക്കി .

താവത്ത് എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കണം
താവം ഓവർബ്രിഡ്ജിൽ റെയിൽവേ സ്വന്തം മേൽനോട്ടത്തിൽ പൂർത്തീകരിച്ച മദ്ധ്യത്തിലുള്ള സ്പാനിന്റെ ഇരുഭാഗങ്ങളിലേയും എക്‌സ്പാൻഷൻ ജോയിന്റുകൾ 2019ൽ തന്നെ ഇളകി തുടങ്ങിയിരുന്നു. റെയിൽവേ നിർമ്മിച്ചതാണെങ്കിലും തുടർന്നുള്ള പരിപാലനം പൊതുമരാമത്ത് വകുപ്പിനാണ്. രണ്ട് എക്‌സ്പാൻഷൻ ജോയിന്റുകളും ഇളക്കിമാറ്റി പുതിയവ ഉറപ്പിക്കുന്ന പ്രവൃത്തി കൊവിഡ് പ്രതിസന്ധിയും തെരഞ്ഞെടുപ്പും മൂലം വൈകുകയായിരുന്നു. പത്മജ സ്‌പെഷാലിറ്റീസ് എറണാകുളം എന്ന കമ്പനിയാണ് ഈ പ്രവൃത്തി നടത്തുന്നത്. പാലത്തിന്റെ പ്രധാന കമ്പികളുമായി ഉറപ്പിച്ച വെൽഡിംഗ് ജോയിന്റുകൾ അതീസൂക്ഷ്മതയോടെ മുറിച്ചുമാറ്റി അതേ കമ്പിയിൽ തന്നെ പുതിയ ജോയിന്റുകളുടെ കാലുകൾ വെൽഡിംഗ് ചെയ്യുകയാണിപ്പോൾ. അതിന് ശേഷം ഉയർന്ന ഗ്രേഡിലുള്ള കോൺക്രീറ്റിൽ ജോയിന്റ് ഉറപ്പിക്കുന്നതും ഏറെ സൂക്ഷ്മതയോടെ സമയമെടുത്താണ്. പുതിയ ജോയിന്റുകൾ വെൽഡിങ് ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.

പാപ്പിനിശ്ശേരിയിൽ ബിറ്റുമിൻ കോൺക്രീറ്റ്
പാപ്പിനിശ്ശേരി ഓവർബ്രിഡ്ജിൽ ഈ വർഷം മൂന്ന്‌നാല് സ്ഥലങ്ങളിൽ ബിറ്റുമിൻ പാളിയിൽ ചെറിയ കുഴികൾ രൂപപ്പെട്ടിരുന്നു. തുടർച്ചയായ മഴയും ഗതാഗതതിരക്കും കാരണം ഇളക്കം കൂടാതെ പ്രവൃത്തികൾ പൂർത്തീകരിക്കാനായില്ല. പഴയ കരാറുകാരായ ആർ.ഡി.എസ് കമ്പനി ഇളകിയ ബിറ്റുമിൻ പാളികൾ മുറിച്ചുമാറ്റി കേടുപാട് പരിശോധിച്ച് പ്രത്യേക അറ്റകുറ്റപണി നടത്തുകയാണ്. കമ്പികൾ എപോക്‌സി പ്രൈമർ കൊണ്ട് പെയിന്റ് ചെയ്യണം. പഴയ കോൺക്രീറ്റ് പ്രതലത്തിൽ എപോക്‌സി പ്രൈമർ അടിച്ച് ക്യൂറിംഗ് സമയം പൂർത്തിയാക്കണം.ശേഷം ആവശ്യമായ കനത്തിൽ സെൽഫ് സെറ്റിംഗ് സ്‌ക്രീഡ് കോൺക്രീറ്റ് ചെയ്ത് പിടിപ്പിക്കും. ഇതുകഴിഞ്ഞാൽ അതിന് മേൽ മാസ്റ്റിക് അസ്ഫാൾട്ട് ലെയർ പിടിപ്പിച്ച് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്തുപിടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.