കാഞ്ഞങ്ങാട്: കേരള ഒളിമ്പിക് ഗെയിംസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജില്ല ട്രയാത്ത്ലൺ അസോസിയേഷൻ കേരള ട്രയാത്ത്ലൺ അസോസിയേഷന്റെയും സഞ്ജീവനി ലൈഫ് കെയർ വില്ലേജിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിച്ച ട്രയാത്ത്ലൺ മൽസരം ബേക്കൽ റെഡ് മൂൺ ബീച്ചിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പി.അച്യുതൻ ഫ്ളാഗ് ഓഫ് ചെയ്തു .
ലെഫ്റ്റനൻഡ് കേണൽ ഹേമന്ത്രാജ് സമ്മാനദാനം നടത്തി. സഞ്ജീവനി ലൈഫ്കെയർ വില്ലേജ് ഡയറക്ടർ പ്രണവ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ട്രയാത്ത്ലൺ അസോസിയേഷൻ വൈസ്പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ ജില്ലാ പ്രസിഡന്റ് അനൂപ് അഗസ്റ്റിൻ , സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. നിതിൻ തീർത്ഥങ്കര സ്വാഗതവും വി.ജി.അജിത്കുമാർ നന്ദിയും പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |