കണ്ണൂർ: 2020ൽ പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പരീക്ഷകൾ നടത്താത്ത നടപടിയിൽ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു. വിവേചനം അവസാനിപ്പിച്ച് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ജനറൽ ബോഡി യോഗം മുന്നറിയിപ്പ് നൽകി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. രാജീവൻ, യു. നാരായണൻ, ഭാരവാഹികളായ പി. ലക്ഷ്മണൻ, ബിന്ദു സജിത്ത്കുമാർ, രമേശൻ കൊല്ലോൻ, കെ. പ്രദീപൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |