പയ്യന്നൂർ : താലൂക്കിലെ മികച്ച ലൈബ്രറികൾക്ക് , പയ്യന്നൂർ - തളിപറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലുകൾ സംയുക്തമായി നൽകുന്ന കടിഞ്ഞിയിൽ നാരായണൻമാസ്റ്റർ പുരസ്കാരം , കുന്നരു കാരന്താട് മലയാളം വായനശാല ആന്റ് ഗ്രന്ഥാലയത്തിന് ടി.ഐ. മധുസൂദനൻ എം.എൽ.എ. സമ്മാനിച്ചു. തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി വി.സി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക്ക് സെക്രട്ടറി കെ.ശിവകുമാർ , വൈക്കത്ത് നാരായണൻ മാസ്റ്റർ, എം.കെ.രമേഷ് കുമാർ, വൈ.വി.സുകുമാരൻ , കൃഷ്ണപ്രഭ, വി.പി.സുകുമാരൻ സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഓണ വസന്തം, ജനകീയ വികസന വിജ്ഞാനോത്സവം, കയ്യെഴുത്ത് മാസിക മൽസരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |