SignIn
Kerala Kaumudi Online
Friday, 19 April 2024 2.14 PM IST

കൊവിഡ് അടച്ചുപൂട്ടൽ വായനയെ വളർത്തി: എം. മുകുന്ദൻ

mukundan

കണ്ണൂർ: കൊവിഡ് അടച്ചുപൂട്ടൽ കാലം വായനയെ വളർത്തിയെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരവതരമായി വായിക്കുന്നവർ വായനയിൽ നിന്നും അകന്നിട്ടില്ലെന്നും വായന ഉത്സവം പോലെ ആഘോഷിക്കുന്നവരാണ് നമ്മൾ മലയാളികളെന്നും മുകുന്ദൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഡോ.വി. ശിവദാസൻ എം.പി അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കണ്ണൂർ ഡി.ഡി.ഇ മനോജ് മാണിയൂർ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ പി.കെ അൻവർ, ഡോ. പി. മോഹൻദാസ്, എം.കെ മനോഹരൻ, എക്‌സെസ് പ്രിവന്റീവ് ഓഫീസർ വി.വി ഷാജി, യു.കെ ശിവകുമാരി, മുകുന്ദൻ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.