SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 AM IST

ഡ്രോണും റോബോട്ടിക് ഇ.ടി.എസും ഉപയോഗിക്കും: 133 വില്ലേജുകളിൽ ഡിജിറ്റൽ ഭൂസർവ്വേ

drawn
കണ്ണൂരിൽ റീസർവേയ്ക്കായി എത്തിച്ച ഡ്രോൺ

കണ്ണൂർ: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഡിജിറ്റൽ ഭൂ സർവ്വേയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 133 വില്ലേജുകളിലും ഒരുക്കം തുടങ്ങി. ജില്ലയിൽ നാലുവർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതിനാണ് തീരുമാനം. ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തുവരുന്ന റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽ വഴി നേരിട്ട് ലഭ്യമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ, റോബോട്ടിക്‌സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുന്നത്.

ആദ്യഘട്ടം 14 വില്ലേജുകൾ
ആദ്യഘട്ടത്തിൽ കണ്ണൂർ1, കണ്ണൂർ 2, കോട്ടയം, തലശ്ശേരി എന്നീ ജനനിബിഡമായ വില്ലേജുകൾ ഡ്രോൺ ഉപയോഗിച്ച് സർവ്വേ ചെയ്യും. നിശ്ചിത സമയത്തിനകം സർവ്വെ പൂർത്തിയാക്കാൻ ഭൂവുടമകളുടെ അറിവും സമ്മതവും പൂർണമായ സഹകരണവും ആവശ്യമുണ്ട്. സർവേക്ക് മുന്നോടിയായി കണ്ണൂർ1 വില്ലേജിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കണ്ണൂർ 1 വില്ലേജിൽ ഈ മാസം 27, 28 തീയ്യതികളിലാണ് സർവേ. കണ്ണൂർ2 വില്ലേജിൽ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെയും. രണ്ടാം ഘട്ടത്തിൽ തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജിൽ ഫെബ്രുവരി 11 മുതൽ 14 വരെയും തലശ്ശേരി വില്ലേജിൽ മാർച്ച് 21 മുതൽ 22 വരെയും ഡ്രോൺ സർവ്വേ നടത്തും.

സർവെ നടത്തുന്നതിനായി ജില്ലയിൽ നാല് കോർസ്

(കണ്ടിന്വസ്‌ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ)

സ്റ്റേഷനുകൾ സ്ഥാപിക്കും.

സർവേ ഇങ്ങനെ

കോർസ് സ്റ്റേഷനുകളിൽ നിന്നും തുടർച്ചയായി ലഭിക്കുന്ന സിഗ്‌നലുകളുടെ സഹായത്താൽ ആർ.ടി.കെ (റിയൽടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഓൺലൈൻ രീതിയിൽ സർവ്വേ നടത്തുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കുവാൻ കഴിയുന്ന 20 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചായിരിക്കും സർവേ. ഇത് ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ചും സർവ്വേ പൂർത്തിയാക്കും.

നേട്ടങ്ങൾ

* ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും

റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭിക്കും.
* ഭൂവിവരങ്ങളുടെ അപ്‌ഡേഷൻ എളുപ്പത്തിൽ സാദ്ധ്യമാകും.
* അപേക്ഷകൾ വേഗത്തിൽ തീർപ്പ്,​ പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.