SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.38 PM IST

കാഞ്ഞങ്ങാട് നഗരസഭ നെല്ലുസംഭരണം തുടങ്ങി

nellu
ഐങ്ങോത്ത് നിലാങ്കര പാടശേഖരത്തിൽ നെല്ല് സംഭരണം

കാഞ്ഞങ്ങാട്: കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ നെല്ലുസംഭരണം ഉദ്ഘാടനം ചെയ്ത് ചെയർപേഴ്‌സൺ കെ. വി. സുജാത പറഞ്ഞു കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ ക്രമീകരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്‌ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയും നടത്തുമെന്ന് നഗരസഭ അറിയിച്ചു .ഐങ്ങോത്ത് പാടശേഖരത്തിലാണ് ഉദ്ഘാടനം നടന്നത്. 13 അര ടൺ നെല്ല് ഇവിടെ നിന്ന് സംഭരിച്ചു. ഒരു കിലോ നെല്ലിന് 28.11 രൂപ നിരക്കിലാണ് സംഭരണം. കൃഷി അസിസ്റ്റന്റ് രവീന്ദ്രൻ കിഴക്കേ വീട്, സപ്ലൈകോ ഫീൽഡ് ഓഫീസർ രാജേഷ് കുപ്ലേരി, കർമ്മ സേന ഭാരവാഹി എൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ വിനീത് കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.പി. സുശാന്ത് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.