ഇരിട്ടി: ഉളിക്കൽ എരുത് കടവിൽ വൈക്കോൽ കയറ്റി വന്ന മിനിലോറിക്ക് തീ പിടിച്ചു.താണുകിടന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഉടൻ നാട്ടുകാർ ചേർന്ന് വാഹനത്തിൽ നിന്നും കച്ചി വലിച്ച് പുറത്തിട്ടതിനാൽ വാഹനത്തിന് തീ പിടിക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. വീരാജ്പേട്ടയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് വൈക്കോൽ കയറ്റി വരിയായിരുന്ന മിനിലോറി എരുത് കടവിൽ വച്ച് വൈദ്യുതി ലൈനിൽ തട്ടിയതോടെ തീപിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ശ്രമകരമായി കച്ചി പുറത്തേക്ക് വലിച്ചിട്ടതിനാൽ വാഹനത്തിനു തീപ്പിടിക്കാതെ രക്ഷപ്പെട്ടു. റോഡിൽ വീണ കച്ചി മുഴുവനായും കത്തി നശിച്ചു. തുടർന്ന് ഇരിട്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |