പഴയങ്ങാടി:ചെറുതാഴം ഭാസ്കരൻ പീടികക്ക് സമീപം കെ.എസ്.ടി.പി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.വിളയാക്കോട് സ്വദേശികളായ കൈപ്രത്ത് വീട്ടിൽ ഗോവിന്ദൻ(64) അനുജൻ ഗോപാലകൃഷ്ണൻ(58)ഇദ്ദേഹത്തിന്റെ മകൻ കാർത്തിക്ക്(21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.പടന്നപ്പുറം റോഡിൽ നിന്ന് കെ.എസ്. ടി. പി റോഡിൽ കയറി പയ്യന്നൂർ ഭാഗത്തേയ്ക്ക് പോകാൻ ശ്രമിച്ച കാറിനെ മാതമംഗലത്ത് നിന്ന് ചെങ്കല്ലുകൾ കയറ്റി വടകരക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.മൂന്നുപേരെയും നാട്ടുകാരുടെ സഹായത്തോടെ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപാലാകൃഷ്ണനായിരുന്നു കാർ ഓടിച്ചിരുന്നു.അപകടത്തിൽ .കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |