SignIn
Kerala Kaumudi Online
Friday, 19 April 2024 9.45 PM IST

സി.പി.എം കാസർകോട് ജില്ലാസമ്മേളനം: മൂന്നുദിനം ഒന്നിലൊതുക്കി സംഘടനാകരുത്ത്

cpm
സി.പി.എം കാസർകോട് ജില്ലാസമ്മേളനത്തിൽ മുതിർന്ന അംഗം ടി.വി.ഗോവിന്ദൻ പതാക ഉയർത്തിയപ്പോൾ

മടിക്കൈ: വിപ്ളവഗ്രാമമായ മടിക്കൈ ആദ്യമായി ആതിഥ്യമരുളിയ സി.പി.എം കാസർകോട് ജില്ലാസമ്മേളനം കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ഒറ്റദിവസത്തിലേക്ക് ചുരുക്കിയതും പാർട്ടിയുടെ സംഘടനാചട്ടക്കൂടിന്റെ ശക്തിപ്രകടമായി. കാസർകോട് ജില്ലയിൽ അൻപതുപേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഒരു പൊതുപരിപാടിയും പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം എത്തുന്നതിന് മുമ്പ് തന്നെ രണ്ടുദിവസമാക്കി സമ്മേളനം ചുരുക്കാൻ സ്വാഗതസംഘം തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ രാത്രിയിൽ തന്നെ സമ്മേളനനടപടികൾ പൂർത്തിയാക്കാനുള്ള തീരുമാനവുമെടുക്കുകയുമായിരുന്നു.

ആദ്യ ദിവസം ഉദ്‌ഘാടനവും രണ്ടാം ദിവസം പൊതുചർച്ചയും മൂന്നാം ദിവസം പുതിയ ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മറ്റിയുടെയും തിരഞ്ഞെടുപ്പുകൾ എന്നിങ്ങനെയായിരുന്നു സമ്മേളന ഷെഡ്യുൾ. ജില്ലാ കളക്ടർ എല്ലാ പൊതുപരിപാടികളും റദ്ദാക്കി ഇറക്കിയ ഉത്തരവ് തൊട്ടുപിന്നാലെ പിൻവലിച്ചതോടെ വിഷയം വിവാദമായി. പിന്നാലെയാണ് ഇന്നലെ തന്നെ സമ്മേളനം പൂർത്തിയാക്കാനുള്ള നിർണായകതീരുമാനം കൈക്കൊണ്ടത്.

പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് സംസ്ഥാനസെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദൻ

സംഘടനാറിപ്പോർട്ടും റിപ്പോർട്ടും ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. രാത്രി ഏഴുമണിയോടെ ഇരുറിപ്പോർട്ടുകൾക്ക് മേലിലുമുള്ള ചർച്ചയും നടന്നു. പന്ത്രണ്ട് ഏരിയാകമ്മിറ്റികളിൽ നിന്ന് ഓരോ പ്രതിനിധികൾക്കായിരുന്നു ചർച്ചയിൽ പങ്കെടുക്കാൻ അവസരം. ഇതിന് ശേഷം ജില്ലാകമ്മിറ്റിയോഗം ചേർന്ന് മറുപടി അംഗീകരിച്ചു. സംഘടനാറിപ്പോർട്ടിന് മേൽ എം.വി.ഗോവിന്ദനും പ്രവർത്തനറിപ്പോർട്ടിന് മേൽ ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്ററും മറുപടി പറഞ്ഞു. ചർച്ചകൾക്ക് മറുപടി പറഞ്ഞുതീരുമ്പോഴേക്കും ഒൻപതുമണി പിന്നിട്ടിരുന്നു. തുടർന്നാണ് ജില്ലാകമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നത്.

തുടക്കം ആവേശത്തോടെ

മടിക്കൈ: മടിക്കൈ അമ്പലത്തുകരയിൽ പ്രത്യേകം സജ്ജമാക്കിയെ കെ.ബാലകൃഷ്ണൻ നഗറിൽ

മുതിർന്ന നേതാവ് ടി.വി. ഗോവിന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് രാവിലെ തുടക്കമായത്.പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു അഡ്വ. സി. എച്ച് കുഞ്ഞമ്പു താത്കാലിക അദ്ധ്യക്ഷനായി. എം.രാജഗോപാലൻ എം.എൽ.എ രക്തസാക്ഷി പ്രമേയവും കെ.വി. കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

185 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത് . പി.ജയരാജൻ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി.പി രാമകൃഷ്ണൻ, ടി.വി. രാജേഷ് എം.വി. ജയരാജൻ, പി. കരുണാകരൻ തുടങ്ങിയ നേതാക്കളും സമ്മേളനത്തിൽ സംബന്ധിച്ചു. അഞ്ഞറിലധികം പേർ ഉൾകൊള്ളാവുന്ന സമ്മേളനഹാളിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചായിരുന്നു സമ്മേളനനടത്തിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPM SAMMELANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.