SignIn
Kerala Kaumudi Online
Saturday, 20 April 2024 10.06 AM IST

കനിവ് കാത്ത് പ്രദേശവാസികൾ: നടാലിൽ നടപ്പില്ല നടപ്പാലം

nadalpalam
അപകടാവസ്ഥയിലായ നടാല്‍പ്പാലം

കണ്ണൂർ: പലകകൾ ഇളകിയ നടാൽപാലം മുന്നിൽ കാണുന്നത് വൻ അപകടം. ഇളകിനിൽക്കുന്ന പലകകൾ കവച്ചുവെച്ച് ചാടിച്ചാടിയാണ് ഇപ്പോൾ ഇവിടത്തുകാർ മറുകര കടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പാലത്തിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ച സംഭവം ഇന്നും ഇവിടുത്തുകാർ ഞെട്ടലോടെയാണ് ഓർക്കുന്നത്.

കണ്ണൂർ കോർപറേഷനിലെ 33,35 വാർഡുകളിൽ സ്ഥിതി ചെയ്യുന്നതാണ് ഈ മരപ്പാലം. ആലിങ്കൽ, എടക്കാട് വാർഡുകളിലായാണ് ഇവിടെ നടപ്പാലമുള്ളത്. കണ്ണൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കിഴുന്നപ്പാറയിലാണ് ഒരുനൂറ്റാണ്ടുപഴക്കമുള്ള ഈ പാലം സ്ഥിതി ചെയ്യുന്നത്. നാടെങ്ങും കോൺക്രീറ്റുപാലങ്ങൾ വന്നപ്പോഴും നടാലിൽ പാലം പച്ചതൊട്ടില്ല.കണ്ണൂരിലേക്കും തലശേരിയിലും പോകുന്നവർക്ക് നടാൽ ടൗണിലെത്താൻ ഇപ്പോഴും ഈ പാലം മാത്രമാണ് ആശ്രയം. നിരന്തര മുറവിളിയെ തുടർന്ന് ഇപ്പോൾ കിഫ്ബിയിൽ നടാൽ പ്രദേശത്തെ നാറാണങ്ങത്ത്, അയ്യാറത്ത്, നടാൽ എന്നീ പാലങ്ങൾക്ക് മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

കിഫ്ബി പ്രകാരം നടാൽപാലത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങണമെന്നു ആവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കാത്തുനിൽക്കുകയാണ് പ്രദേശവാസികൾ.

കനിയണം വനംവകുപ്പ്
വനംവകുപ്പ് മാർക്ക് ചെയ്ത കണ്ടലുകളുള്ളതിനാൽ ഇവിടെ പാരിസ്ഥിതിക അനുമതിനേടിയാൽ മാത്രമേ നിർമ്മാണം നടക്കുകയുള്ളൂ. 2021 നവംബർ 30ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ നടാൽപാലം നിർമ്മാണത്തിനായി ഫണ്ടു അനുവദിച്ചുവെങ്കിലും മണ്ഡലം പ്രതിനിധിയായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ട് ലഭിച്ചതിനാൽ കോർപറേഷൻ പിൻവാങ്ങുകയായിരുന്നു.

നടാൽപാലം അത്യന്തം അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തിര അറ്റകുറ്റപ്പണിക്കായി 45,000 രൂപ കോർപറേഷൻ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ചു ഇളകിപ്പോയ പലകകൾ മാറ്റി ഘടിപ്പിക്കും

കെ.വി. സവിത
(കണ്ണൂർ കോർപറേഷൻ എടക്കാട് വാർഡ് കൗൺസിലർ)


നേരത്തെ കോർപറേഷൻ അജൻഡയിൽ നടാൽപ്പാലം നിർമ്മാണം പരിഗണനയിൽ വന്നതാണ്. എം. എൽ.എഫ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന അറിയിപ്പു ലഭിച്ചതിനെ തുടർന്നാണ് പിൻമാറിയത്.പൊതുമരാമത്ത് വകുപ്പ് പാലം നിർമാണം അടിയന്തിരമായി തുടങ്ങണം

പി.കെ. രാഗേഷ്

(കണ്ണൂർ കോർപറേഷൻ ആലിങ്കൽ വാർഡ് കൗൺസിലർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.