SignIn
Kerala Kaumudi Online
Friday, 19 April 2024 8.37 PM IST

മുഖച്ഛായ മാറണം സയൻസ് പാർക്കിന് ; വേണം പരിഗണന

photo-1

കണ്ണൂർ: ശാസ്ത്ര ലോകത്തെ കൗതുകത്തിന്റെയും അറിവിന്റെയും കേന്ദ്രമായ കണ്ണൂർ ട്രെയിനിംഗ് സ്കൂളിന് സമീപമുള്ള സയൻസ് പാർക്ക് അവഗണനയിൽ.നവീകരിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ ഫണ്ടല്ലാതെ മ​റ്റൊരു സാമ്പത്തിക സഹായവും പാർക്കിന് ലഭിക്കുന്നില്ല. എം.പി,എം.എൽ.എ

ഫണ്ടുകൾക്കായി പലതവണ അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടുന്നില്ലെന്ന പരിഭവത്തിലാണ് അധികൃതർ.

നിലവിൽ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ അനുമതി ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഇവിടേക്ക് പ്രവേശനവുമില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം അടഞ്ഞു കിടന്നതിനാൽ ബെർനൗലിസ് സർപ്രൈസ്, ട്രാൻസ്‌വേർസ് വെവ്‌സ്, ലൈ​റ്റ് ആൻഡ് സൗണ്ട് ഷോ, മാജിക് ടാപ്, ഡബിൾ ഹാർമണിക്ക് പെൻഡുലം, തുടങ്ങി 75ഓളം ഉപകരണങ്ങളുള്ളതിൽ പലതും പ്രവർത്തനരഹിതമാണിപ്പോൾ. ഇതിന് പുറമെ വിശാലമായ പാർക്കിംഗ് സൗകര്യമോ മ​റ്റ് സൗകര്യങ്ങളോ ഇല്ലാത്തത് ഇവിടേക്ക് ആളുകളെത്തുന്നതിന് തടസമാകുന്നുണ്ട്.

2002 നവംബർ 12 ന് പ്രവർത്തനമാരംഭിച്ച പാർക്ക് കൊവിഡ് കാരണം നിലവിൽ പൂട്ടികിടക്കുകയാണ്. കൊവിഡിന് മുൻപ് ദിനംപ്രതി വിദ്യാർത്ഥികളടക്കം 50,000 മുതൽ ഒരുലക്ഷം വരെ ദൈനംദിന സന്ദർശകർ ഇവിടെ എത്തുമായിരുന്നു. സമീപ ജില്ലകളിലുൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നെല്ലാം ഇവിടേക്ക് പഠനയാത്രാസംഘങ്ങൾ എത്തിയിരുന്നു.


ഇഴയുകയാണ് നവീകരണം

നിലവിൽ സയൻസ് പാർക്ക് നവീകരണ പ്രവർത്തനം ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഒബ്‌സർവേ​റ്ററി ടവറിൽ ചരിത്ര ഗാലറി, മുപ്പതോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ത്രി ഡി ടു 7 ഡി തീയേ​റ്റർ, വിശാലമായ കോൺഫറൻസ് ഹാൾ,ലൈബ്രറി എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നത്.വീണ്ടും തുറന്നു പ്രവർത്തിക്കാനൊരുങ്ങുമ്പോൾ കൂടുതൽ ആളുകളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ സംവിധാനങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതായും പാർക്ക് അധികൃതർ പറഞ്ഞു.

ചട്ടുകപ്പാറയിൽ പുതിയ പാർക്ക്?​

ചട്ടുകപ്പാറയിൽ ആരൂടം പദ്ധതിയുടെ ഭാഗമായി എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയൊരു സയൻസ് പാർക്ക് നിർമ്മാണത്തിനായുള്ള ചർച്ച പുരോഗമിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.