SignIn
Kerala Kaumudi Online
Friday, 19 April 2024 10.54 AM IST

പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം ആസാദി കാ അമൃത് മഹോത്സവ്: സംസ്ഥാനതല ശില്പശാലയ്ക്ക് തുടക്കം

minister
പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കുന്നു.

ചെറുവത്തൂർ: പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാനതല ശില്പശാലയ്ക്ക് തുടക്കമായി. കൃഷിമന്ത്രി പി.പ്രസാദാണ് ശില്പശാലയും ആഘോഷപരിപാടിയും ഉദ്ഘാടനം ചെയ്തത്.

കർഷക പങ്കാളിത്ത ഗവേഷണത്തിൽ പങ്കാളികളായ കർഷകർ, മുൻ കേന്ദ്ര മേധാവികൾ, ശതാഭിഷിക്ത സ്റ്റാഫ് അംഗങ്ങൾ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഔഷധ സസ്യ മാതൃ തോട്ടത്തിന്റെയും ഔഷധ മൂല്യാധിഷ്ഠിത തോട്ടത്തിന്റെയും ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി നിർവ്വഹിച്ചു. പ്രസിദ്ധീകരണങ്ങളുടെയും ഡോക്യൂമെന്ററികളുടെയും പ്രകാശനം കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ നിർവ്വഹിച്ചു.
കിഴങ്ങു വിളകളുടെ പ്രദർശനത്തോട്ടത്തിന്റെയും വിവിധ പരിശീലനങ്ങളുടെയും ഉദ്ഘാടനം സി.പി.സി. ആർ.ഐ സസ്യസംരക്ഷണ വിഭാഗം മേധാവി ഡോ.വിനായക് ഹെഗ്‌ഡേ , ഐ.എഫ്.എസ് തോട്ടം ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളജ് ഡീൻ ഡോ.പി.കെ.മിനി എന്നിവർ നിർവ്വഹിച്ചു. ആർ.എ.ആർ. എസ് എക്സിബിഷൻ ഹാൾ കേരള സർവകലാശാല എക്സ്റ്റൻഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അസോസിയേറ്റ് ഡയറക്ടർ ഡോ. ടി.വനജ, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ.വി.പി നീമ, ആർ.എ.ആർ.എസ് അസോസിയേറ്റ് പ്രൊഫസർ പി.കെ.രതീഷ്, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ, മെമ്പർ പി. അജിത, തുടങ്ങിയവർ സംസാരിച്ചു.

കർഷകരുടെ ഉന്നമനം ഉത്തരവാദിത്തം: കൃഷിമന്ത്രി പി. പ്രസാദ്‌

കർഷകർ സമൂഹത്തിൽ ആദരിക്കപ്പെടേണ്ടവരാണെന്നും രാജ്യത്തെ കർഷകർക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെ കടമയാണെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകനാണ് നാടിന്റെ നട്ടെല്ല്. കർഷകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തിന്റെ ഗതി മാറും. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കണം. ഇതിലൂടെ ഒരു പരിധിവരെ രോഗങ്ങളെ ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MINISTER P PRASAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.