കണ്ണൂർ: ജില്ലാ മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.,വിവിധ രാഷ്ട്രീയ പാർട്ടീ പ്രതിനിധികളായ, എം.വി. ജയരാജൻ (സി.പി.എം) മാർട്ടിൻ ജോർജ് (കോൺഗ്രസ് ) പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ) പി ആർ രാജൻ ( ബി.ജെ.പി ) പി ടി ജോസ് (കേരള കോൺഗ്രസ് എം ) സി എ അജീർ (സി.എം.പി), പി.ടി. മാത്യു (യു.ഡി.എഫ് ജില്ലാ ചെയർമാൻ) ഇല്ലിക്കൽ അഗസ്തി (ആർ.എസ് പി ) പി കെ രവീന്ദ്രൻ (എൻ.സി.പി) ബാബുരാജ് ഉളിക്കൽ (ജനതാദൾ ) ഇമ്തിയാസ്( വെൽഫയർ പാർട്ടി ) സി പി ശംസുദ്ധീൻ ( ഫോർവേർഡ് ബ്ലോക്ക് ) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ വി പി വമ്പൻ, കെ പി താഹിർ, എം പി എ റഹീം എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |