SignIn
Kerala Kaumudi Online
Friday, 19 April 2024 4.17 PM IST

കണ്ണാടിവെളിച്ചത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 12 പവൻ കവർന്നു

alamara
മോഷണം നടന്ന വീട്ടിലെ അലമാര കുത്തിതുറന്ന നിലയില്‍

ചക്കരക്കല്ല്: ചക്കരക്കൽ പനയാത്തംപറമ്പിലെ കണ്ണാടിവെളിച്ചത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. 12 പവനും ആയിരം രൂപയും കവർന്നു. അഞ്ചരക്കണ്ടി ചാലോട് റോഡിൽ കണ്ണാടിവെളിച്ചം മത്തിപാറയിലെ ജസ്ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിലാണ് കവർച്ച നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന സംഭവം അറിഞ്ഞത്. വീടിന്റെ അടുക്കള വശത്തെ ഗ്രിൽസും വാതിലും തകർത്താണ് മോഷണം നടത്തിയത്. വീടിനകത്തെ മുഴുവൻ അലമാരകളും മോഷ്ടാക്കൾ തകർത്തു. കല്യാണ മോതിരം ഒഴികെയുള്ള മുഴുവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്.സംഭവം സംബന്ധിച്ച് കണ്ണിയാങ്കണ്ടി റോജ ചക്കരക്കൽ പൊലീസിൽ പരാതി നൽകി.

സിഐ എൻ സത്യനാഥൻ, എസ് ഐ.എം ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.ഡോഗ്സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.