SignIn
Kerala Kaumudi Online
Thursday, 25 April 2024 7.58 AM IST

പുതുവഴികൾ തേടി മയക്കുമരുന്നിടപാടുകാർ: ഇടപാടിന് ഗൂഗിൾ മാപ്പും ഗൂഗിൾ പേയും

koyyode
പ്രതികളില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന്

ദമ്പതികൾ റിമാൻഡിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ ദമ്പതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരിൽ നിന്ന് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ പ്രതീകളായ രണ്ടു പേരെ പൊലിസ് തിരിച്ചറിഞ്ഞു.ബംഗ്ളൂരിൽ ജോലി ചെയ്യുന്ന നിസാം, മരക്കാർ കണ്ടി സ്വദേശി ജാസിം എന്നിവരാണ് കടത്തിന് പിന്നിലെന്നാണ്പൊലീസിന് ലഭിച്ച വിവരം.

ചൂരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ഇവർ കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസിയിലെ പാർസൽ സർവീസ് ഓഫിസിൽ മയക്കുമരുന്ന് എത്തിച്ചത്.
1.950 കിലോഗ്രാം എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺ ഷുഷർ,7.5 ഗ്രാംഒപ്പിയം എന്നിവയുമായി കോയ്യോട്

കേളപ്പൻമുക്കിലെ തൈവളപ്പിൽ അഫ്സൽ (37) ഭാര്യ കാപ്പാട് സി.പി സ്റ്റോർ സ്വദേശിനി ബൾക്കീസ് (28), എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.

ചൂരിദാർ മെറ്റീരിയലിന്റെ മറവിൽ
ബംഗ്ളൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന ഒരു പ്രമുഖകമ്പിനിയുടെ ടൂറിസ്റ്റ് ബസിലൂടെയാണ് ചൂരിദാർ മെറ്റീരിയലുകൾ കൊണ്ടുവരുന്ന ബോക്സിനുള്ളിൽ മയക്കുമരുന്ന് കടത്തിയത്. കണ്ണൂർ ചാലാട് ബൾക്കിസിന് ഫാഷൻ, ഇന്റീരിയർ ഡിസൈനിംഗ് പ്രവൃത്തികൾ നടത്തുന്ന ഒരു കടയുണ്ട്. ബൾക്കിസും ഭർത്താവ് സാദിഖും നേരത്തെ അഞ്ചുതവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അഞ്ചു തവണ ഇതിനു മുൻപ് മയക്കുമരുന്ന് കടത്തിയെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പൊലിസിനു മൊഴി നൽകിയത്.
ബംഗ്ളൂരിൽ ബിസിനസുകാരനായ കണ്ണൂർ സ്വദേശിയായ ബന്ധു നിസാമാണ് ഇവർക്ക് എം.ഡി.എം എ തുണിത്തരങ്ങൾ അയക്കുന്ന പെട്ടികളുടെ ഉള്ളിൽ ഒളിപ്പിച്ചു അയച്ചിരുന്നത്. കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ജാസിമാണ് ഏജന്റായ ബൾക്കിസുമായി പണമിടപാടുകൾ നടത്തിയിരുന്നത്.ഗൂഗിൾ പേ വഴിയാണ് ഇവർ പണം കൈമാറിയിരുന്നത് വാട്സ് ആപ്പ് വഴിയാണ് ബംഗ്ളൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവുമായി അറസ്റ്റിലായ ദമ്പതികൾ ഇടപാടുകൾ നടത്തിയിരുന്നത്്.
എന്നാൽ മയക്കുമരുന്ന് സപ്‌ളൈ ചെയ്യുന്നവർ വ്യത്യസ്ത നമ്പറുകളിലാണ് തന്നെ ബന്ധപ്പെട്ടിരുന്നതെന്നാണ് ബൾക്കിസ് അന്വേഷണ സംഘത്തിനോട് പറഞ്ഞത്.രണ്ടു മക്കളുടെ ഉമ്മയായ ബൾക്കിൻസും ബംഗ്ളൂരിൽ ജ്യൂസ് കടനടത്തിയിരുന്ന ഭർത്താവ് അഫ്സലും പണം മോഹിച്ചാണ് മയക്കുമരുന്ന് വ്യാപാരത്തിനിറങ്ങിയത്.

ചില്ലറ വിൽപന സ്‌കൂട്ടറിൽ
പർദ്ദയണിഞ്ഞ് സ്‌കൂട്ടറിലാണ് ബൾക്കീസ് എം.ഡി.എം.എയുടെ ചില്ലറ വിൽപന നടത്തിവന്നിരുന്നത്.വിജനമായ സ്ഥലങ്ങളിൽ സ്‌കൂട്ടറിലെത്തി കുറ്റിക്കാടുകളിലും മറ്റും ഇവർ എം.ഡി.എം എ ഉപേക്ഷിക്കുകയും സ്ഥലത്തിന്റെ ഗുഗിൾ മാപ്പ് ബംഗ്ളരിലെ സംഘത്തിന് അയച്ചുകൊടുക്കുകയാണ് പതിവ്. ഇതു പ്രകാരം ആവശ്യക്കാർ ബംഗ്ളൂരിലെ സംഘത്തിന് ഗൂഗിൾ പേ ചെയ്തു കഴിഞ്ഞാൽ അവർ കാറുകളിലും മറ്റും വന്നു സാധനം എടുക്കും.ബംഗ്ളൂരിൽ ഒരു ജ്യുസ് കടയിലെ ജീവനക്കാരനായ സാദിഖിന്റെ ഭാര്യയായ ബൾക്കി സിന് ആഡംബര ജീവിതം നയിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്. ഒരു മാസം 1,80,000 രൂപ വരെ ഇവർ ഇങ്ങനെ മയക്കുമരുന്ന് കച്ചവടത്തിലൂടെ കമ്മിഷനായി സമ്പാദിച്ചിരുന്നു. ഇതിനു പുറമേ ചില്ലറവിൽപന നടത്തുമ്പോൾ 2000റിസ്‌ക് അലവൻസായും ലഭിച്ചിരുന്നു.

വില വിരിച്ച് പൊലീസ്
ഒരു വശത്തു നിന്നും മയക്കുമരുന്ന് വിൽപ്പന പൊടിപൊടിക്കുമ്പോഴും തന്നെ പൊലിസിന്റെ ചാരക്കണ്ണുകൾ പിൻതുടരുന്നതായി ബൾക്കിസിന് അറിയില്ലായിരുന്നു.ഇവർ സഞ്ചരിച്ച ആക്ടിവസ് കൂട്ടറിന്റെ നമ്പർ പൊലിസ് പലപ്പോഴും ഇവരറിയാതെ തന്നെ നിരീക്ഷിച്ചിരുന്നു.
എന്നാൽ ബൾക്കിസിന്റെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ചു വ്യക്തമായ വിവരം ലഭിക്കുന്നത് തോട്ടട അമ്മുപറമ്പിൽ നടന്ന സംഭവത്തിന് ശേഷമാണ്. കഴിഞ്ഞ ഒക്ടോബറിൽ രാവിലെ ന ജീൻസണിഞ്ഞ് സ്‌കൂട്ടറിലെത്തിയ ബൾക്കിസ് എം.ഡി.എം.എ മൈതാനത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതിനു ശേഷം കടന്നു കളയുന്നത് ഒരു ഓട്ടോ ഡ്രൈർ കാണുകയും എടക്കാട് പൊലിസ് സ്റ്റേഷനിലെത്തിക്കുയും ചെയ്തത്. ബൾക്കീസ് ഉപേക്ഷിച്ചത് എം. ഡി. എം. എയുടെ പായ്ക്കറ്റുകളാണെന്നു അന്വേഷണത്തിൽ തെളിഞ്ഞിരുന്നുവെങ്കിലും സി.സി.ടി.വി കാമറ ദൃശ്യം ലഭ്യമല്ലാത്തതിനാൽ ഇവർ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയച്ചു. എന്നാൽ അന്നുമുതൽ തന്നെ ബൾക്കിസ് ഷാഡോപൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.