മട്ടന്നൂർ: സി.പി.എം. പാർട്ടി കോൺഗ്രസിന്റെ പ്രചരണാർത്ഥം മട്ടന്നൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 19 ന് വൈകീട്ട് നാലിന് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ' അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക' എന്ന വിഷയത്തിൽ സെമിനാർ നടത്തും. മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, പ്ലാനിംഗ് ബോർഡംഗം ജിജു പി.അലക്സ് തുടങ്ങിയവർ പങ്കെടുക്കും. 20ന് മട്ടന്നൂർ അമ്പലവയലിൽ അഖില കേരള വടംവലി മത്സരം നടത്തും. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. 29 ന് കൊളപ്പയിൽ ഉത്തര കേരള വോളിബാൾ മത്സരം സംഘടിപ്പിക്കും. കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 10 മുതൽ ഏരിയയിലെ 12 ലോക്കലുകളിലും 'വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.പുരുഷോത്തമൻ, ഏരിയാ സെക്രട്ടറി എൻ.വി.ചന്ദ്രബാബു, ഏരിയാ കമ്മിറ്റിയംഗം എം.രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |