കണ്ണൂർ: പാർട്ടി കോൺഗ്രസിൽ 14 സംസ്ഥാനങ്ങളിലുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതിൽ പി.ബി അംഗങ്ങൾ മന്ത്രിമാർ എന്നിവർ താമസിക്കുന്നത് പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ്. മറ്റുള്ളവർക്ക് നായനാർ അക്കാഡമി, കണ്ണൂർ നഗരത്തിലെ വിവിധ ഹോട്ടലുകൾ, പാർട്ടി അംഗങ്ങളുടെ വീടുകൾ എന്നിവിടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്.
പാർട്ടി കോൺഗ്രസിന്റെ പ്രതിനിധികളെത്തും മുൻപെ ഇന്നലെ രാവിലെയാണ് പയ്യാമ്പലം ഗസ്റ്റ് ഹൗസിന്റെ നവീകരിച്ച ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത്. മൂന്ന് നിരീക്ഷകർ ഉൾപ്പെടെ 178പേർ . ബംഗാളിൽ നിന്നും163 പേരും ത്രിപുരയിൽ നിന്നും 40 പേരും പങ്കെടുക്കുന്നുണ്ട്.
നായനാർ അക്കാഡമിയിൽ പ്രവർത്തിക്കുന്ന കാൽക്കാലിക കേന്ദ്രകമ്മിറ്റി ഓഫീസിനെ കേന്ദ്രകമ്മിറ്റിയംഗം ഹരിസിംഗ് കാങ്ങാണ് നിയന്ത്രിക്കുന്നത്. നാലുജീവനക്കാരും ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |