പെരിയ: കേരള കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തിഖാർ അഹമ്മദിന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മർ പ്രോഗ്രാമിന് ഫെലോഷിപ്പ് ലഭിച്ചു. യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സ്റ്റഡീസ് ജൂലായ് 9 മുതൽ 17 വരെ നടത്തുന്ന ടി.എസ്. എലിയറ്റ് ഇന്റർനാഷണൽ സമ്മർ സ്കൂളിൽ പങ്കെടുക്കാനും വിവിധ അക്കാഡമിക്, ഗവേഷണ സെഷനുകളിൽ പ്രതിനിധിയാകാനുമുള്ള ഫെലോഷിപ്പാണിത്.
ടി.എസ് ഇലിയറ്റിന്റെ 'ദ വെയ്സ്റ്റ് ലാൻഡ്' എന്ന കവിതയെ അധികരിച്ച് സമർപ്പിച്ച പ്രോജക്ടാണ് ഡോ.ഇഫ്തിഖാറിനെ ഫെലോഷിപ്പിന് അർഹമാക്കിയത്. അന്താരാഷ്ട്രാതലത്തിലുള്ള നിരവധി എഴുത്തുകാരും അക്കാഡമിക് മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്ന പത്തു ദിവസത്തെ സമ്മർ പ്രോഗ്രാമിന് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ താമസിച്ച് പഠനം നടത്താൻ ആവശ്യമായ ചിലവുകൾ ഈ ഫെലോഷിപ്പിലൂടെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |