SignIn
Kerala Kaumudi Online
Friday, 19 April 2024 7.35 AM IST

ഭവനപദ്ധതി ഷുഹൈബിനുള്ള ആദരാഞ്ജലി: ഉമ്മൻചാണ്ടി

umman
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി ഷുഹൈബ് ഭവന പദ്ധതിയിൽ നിർമ്മിച്ച മൂന്നാമത് വീടിന്റെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു.

മട്ടന്നൂർ: ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകൾ ഷുഹൈബിനുള്ള യൂത്ത് കോൺഗ്രസിന്റെ മഹത്തരമായ ആദരാഞ്ജലിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതിയിലെ മൂന്നാമത് വീടിന്റെ താക്കോൽദാനവും കൂടാളി മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ. ജിതിൻ അനുസ്മരണവും കൂടാളി പഞ്ചായത്തിലെ പുൽപക്കരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മുൻ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.സി. അബു, ഷുഹൈബിന്റെ പിതാവ് എസ്.പി മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, നേതാക്കളായ ടി.വി രവീന്ദ്രൻ, സുരേഷ് മാവില, ദിലീപ് മാത്യു, ഒ.കെ പ്രസാദ്, എം.വി ചഞ്ചലാക്ഷി, പി.വി ധനലക്ഷ്മി, കെ.വി ജയചന്ദ്രൻ, പി.വി ഹരിദാസ്, കെ.കെ കൃഷ്ണകുമാർ, ബൈജു , ആർ.കെ നവീൻ കുമാർ, പ്രശാന്ത്, ഹരികൃഷ്ണൻ പാളാട് സംസാരിച്ചു. അയൂബ് ബ്ളാത്തൂർ സ്വാഗതവും ഒ.കെ പ്രജീഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, HOME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.