SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.12 PM IST

മമ്പറത്ത് പിക്കപ്പ്‌വാൻ റേഷൻ കടയിലേക്ക് ഇടിച്ചുകയറി

mambaram
മമ്പറത്ത് കടയിലേക്ക് ഇടിച്ചു കയറിയ പിക്കപ്പ് വാൻ

കൂത്തുപറമ്പ്:മമ്പറത്ത് റേഷൻ കടയും വെൽഡിംഗ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പിക്കപ്പ് വാൻ പാഞ്ഞ് കയറി വൻ നാശനഷ്ടം. ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ മമ്പറം -തലശ്ശേരി റോഡിലാണ് അപകടം . മലപ്പുറത്തു നിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ റേഷൻ കടയും വെൽഡിംഗ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. കാറിനിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട വാൻ കടയിലേക്ക് പാഞ്ഞുകയറിയത്. കടക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്കും പൂർണ്ണമായും തകർന്നു. ഈ സമയത്ത് കടയിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ആളുകൾ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ഷീറ്റുകളും മറ്റും അപകടത്തിൽ തകർന്നു. അപകടത്തിനിടയാക്കിയ വാഹനം പിന്നീട് ക്രെയിനിന്റെ സഹായത്തോടെ നീക്കം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.