അഴീക്കോട് : കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ അഴീക്കോട് മണ്ഡലത്തിലെ കായിക മേഖലയെ മെച്ചപ്പെടുത്തുന്ന വിവിധ പദ്ധതികൾക്കായി സ്ഥലപരിശോധന നടത്തി. ബഡ്ജറ്റിൽ നിർദ്ദേശിച്ച കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളേജ് ആധുനിക ഗ്രൗണ്ട്, പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം, കക്കാട് സ്വിമ്മിംഗ് പൂൾ നവീകരണം, എം.എൽ.എ ഫണ്ട് നീക്കിവച്ച മീൻകുന്ന് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണം, അഴീക്കോട് വൻകുളത്തുവയലിൽ ആരംഭിക്കുന്ന ആധുനിക ഹെൽത്ത് ജിം എന്നിവയുടെ പരിശോധനയാണ് കായിക വകുപ്പ് എൻജിനീയറിംഗ് വിഭാഗമായ സ്പോർട്സ് കേരള ഹൗണ്ടേഷൻ ചീഫ് എൻജിനീയർ ബി.ടി.വി.കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നടത്തിയത്.
വിശദമായ ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പദ്ധതികളുടെ തുടർ നടപടികൾ വേഗതയിൽ പൂർത്തിയാക്കുന്നതിന് ഈ പരിശോധന ഗുണം ചെയ്യും. സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷും, പഞ്ചായത്ത് പ്രസിഡന്റുമാരും പരിശോധനയിൽ പങ്കെടുത്തു.
പദ്ധതികൾ പൂർത്തിയാക്കുന്നത്തോടു കൂടി മണ്ഡലത്തിലെ കായിക മേഖലക്ക് വൻ കുതിച്ചുചാട്ടം ഉണ്ടാക്കും കെ.വി.സുമേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |