SignIn
Kerala Kaumudi Online
Thursday, 25 April 2024 1.11 PM IST

എഴുത്തുകാർ അനീതിക്കെതിരെ തൂലിക ചലിപ്പിക്കണം : കെ.കെ.രമ

remamala
ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ സാഹിത്യ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും കെ.കെ രമ എം. എല്‍. എഉദ്ഘാടനം ചെയ്യുന്നു

ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ സാഹിത്യ സമ്മേളനം

കണ്ണൂർ: രാഷ്ട്രീയത്തിലും സമൂഹത്തിന്റെ മറ്റു മേഖലകളിലും കൊടികുത്തി വാഴുന്ന അനീതികൾക്കും തിന്മകൾക്കുമെതിരെ എഴുത്തുകാർ തൂലിക ചലിപ്പിക്കണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ സാഹിത്യ സമ്മേളനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പീഡിപ്പിക്കപ്പെടുന്നവന്റെയും കുടിയൊഴിപ്പിക്കപ്പെടുന്നവന്റെയും വേദനയും വികാരവും പ്രകടിപ്പിക്കാൻ സാംസ്‌കാരികകേരളം മുന്നോട്ടു വരണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.
പി.ടി.രാജലക്ഷ്മിക്ക് തകഴി സാഹിത്യ പുരസ്‌കാരവും ആന്റണി വൈദ്യർക്ക് ഒളപ്പമണ്ണ കവിതാ പുരസ്‌കാരവും ശ്യാമ നെടിയിരുപ്പിന് പി.ഭാസ്‌കരൻ മാസ്റ്റർ കവിതാ പുരസ്‌കാരവും രേഷ്മ മടത്തിക്കുന്നേലിന് അക്ഷരശ്രീ പുരസ്‌കാരവും കെ.കെ.രമ എം.എൽ എ വിതരണം ചെയ്തു. സംഗീത കലാക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യവേദി ജന.സെക്രട്ടറി കവിയൂർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പ്രിയദർശിനി മാഗസിൻ എഡിറ്റർ സുനിൽ മടപ്പള്ളി തകഴി അനുസ്മരണവും എഴുത്തുകാരൻ ഇ.ആർ. ഉണ്ണി പി.ഭാസ്‌കരൻ അനുസ്മരണവും കവയിത്രി വി.എം.മൃദുല ടീച്ചർ ഒളപ്പമണ്ണ അനുസ്മരണവും നടത്തി.ആർട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂർ, പുരസ്‌കാര ജേതാക്കളായ പി.ടി.രാജലക്ഷ്മി, ആന്റണി വൈദ്യർ, ശ്യാമ നെടിയിരുപ്പ്, രേഷ്മ മടത്തിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ആമോസ് മാസ്റ്റർ തോട്ടട , സിന്ധു.എസ്. കുമാർ, വിലു ജനാർദ്ദനൻ കണ്ണൂർ, ആർ.എൽ.വി. ധനരേഖ , വി.എം.മൃദുല , പത്മനാഭൻ ചൊവ്വ, ചന്ദ്രിക മൊറാഴ, പത്മാവതി തലശ്ശേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.