SignIn
Kerala Kaumudi Online
Friday, 19 April 2024 12.51 PM IST

കണ്ണൂർ കയാക്കത്തോൺ: ഓളപ്പരപ്പിൽ ജേതാവായി അക്ഷയ്‌

kayakking
പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ നടത്തുന്ന കയക്കത്തോൺ 2022ന്റെ പാമ്പുരുത്തി ദ്വീപിൽ നിന്നുള്ള ദൃശ്യം

കണ്ണൂർ:ടൂറിസം വകുപ്പും കണ്ണൂർ ഡി.ടി.പി.സിയും ചേർന്ന് വളപട്ടണം പുഴയിൽ നടത്തിയ കണ്ണൂർ കയാക്കത്തോണിൽ വ്യക്തിഗത ഇനത്തിൽ ഒരു മണിക്കൂർ 17 മിനിറ്റിൽ കയാക്കിംഗ് പൂർത്തീകരിച്ച് ആലപ്പുഴ സ്വദേശി ബി അക്ഷയ് വ്യക്തിഗത ചാമ്പ്യനായി.പുരുഷൻമാരുടെ ഗ്രൂപ്പ് ഇനത്തിൽ ഒരു മണിക്കൂർ ആറ് മിനിറ്റിൽ തുഴഞ്ഞെത്തി ആലപ്പുഴ സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവരാണ് ഒന്നാമതെത്തിയത്. ഗ്രൂപ്പ് മിക്സഡ് വിഭാഗത്തിൽ കെ നിധി (ഡൽഹി), കെവിൻ കെ ഷാജി (കോഴിക്കോട്) എന്നിവർ ഒരു മണിക്കൂർ 17 മിനിറ്റിൽ ഒന്നാമതായി.

ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപയും രണ്ടാമതെത്തുന്ന ടീമിന് 30,000 രൂപയും സമ്മാനമായി ലഭിച്ചു. വ്യക്തിഗത മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയുമാണ് നൽകിയത്.
വ്യക്തിഗത ഇനം: രണ്ടാം സ്ഥാനം ഫെബിൻ തോമസ് (എറണാകുളം) പുരുഷൻമാരുടെ ഗ്രൂപ്പ്: രണ്ടാം സ്ഥാനം റിനിൽ ബാബു, കെ വി വൈഷ്ണവ് (എറണാകുളം) മിക്സഡ് ഗ്രൂപ്പ്: രണ്ടാം സ്ഥാനം: എസ് പി രാഹുൽ, ശരണ്യ എസ് മോഹൻ (തിരുവനന്തപുരം)
ആകെ 66 പേരാണ് മത്സര രംഗത്തുണ്ടായത്. വ്യക്തിഗത ഇനത്തിൽ 22 പേരും പുരുഷൻമാരുടെ ഗ്രൂപ്പിൽ രണ്ട് പേരുടെ 14 ടീമുകളും മിക്സഡ് വിഭാഗത്തിൽ രണ്ട് പേരുടെ എട്ട് ടീമുകളും മത്സരിച്ചു.
മന്ത്രി എം വി ഗോവിന്ദൻ പറശ്ശിനിക്കടവിൽ ഫളാഗ് ഓഫ് ചെയ്തു.പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11 കി.മീ നീളത്തിലായിരുന്നു മത്സരം. കെ. വി. സുമേഷ് എം .എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കളക്ടർ അനു കുമാരി, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ, നഗരസഭ അംഗം കെ വി ജയശ്രീ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജീഷ് കുമാർ പങ്കെടുത്തു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, തലശ്ശേരി സബ് കളക്ടർ അനു കുമാരി എന്നിവർ കയാക്കത്തോണിൽ പറശ്ശിനിക്കടവ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെ നിറഞ്ഞ ആവേശത്തോടെ പങ്കെടുത്തു.അഴീക്കൽ പോർട്ടിൽ നടന്ന ചടങ്ങിൽ എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ .വി. സുമേഷ്, എന്നിവർ സമ്മാന ദാനം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.