SignIn
Kerala Kaumudi Online
Friday, 19 April 2024 1.13 PM IST

കൊട്ടിയൂർ മഹോത്സവം: പ്രത്യേക സർവ്വീസുമായി കെ.എസ്.ആർ.ടി.സി

kottiyur

കണ്ണൂർ: മേയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവം നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കളക്ടറേറ്റിൽ ചേർന്നു. സണ്ണി ജോസഫ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

ഉത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്താൻ യോഗം തീരുമാനിച്ചു. ഉത്സവ സമയത്തെ അനധികൃത വാഹന സർവീസും പാർക്കിംഗും നിയന്ത്രിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാവും ഉത്സവ നടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ അറിയിച്ചു.
ഭക്തരുടെ താമസത്തിനായി നിലവിലുള്ള കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിൽ ഒമ്പത് മുറികളുള്ള വിശ്രമ കേന്ദ്രവും ഒരുങ്ങിക്കഴിഞ്ഞു. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പു വരുത്തും. നിലവിലെ അന്നദാന കയ്യാലക്ക് പുറമെ ഒരു അന്നദാന ഹാൾ കൂടി നിർമ്മിച്ച് അക്കര കൊട്ടിയൂരിൽ ഭക്തർക്കുള്ള അന്നദാനം വിപുലപ്പെടുത്തും. ക്ഷേത്ര ദർശനം സുഗമമാക്കാനായി അക്കര കൊട്ടിയൂരിൽ ഫ്‌ളൈ ഓവറും നിർമ്മിച്ചു.
ക്രമസമാധാന പാലനവും ട്രാഫിക് നിയന്തണവും പൊലീസ് ഉറപ്പുവരുത്തും. വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ സേനയെ നിയോഗിക്കും. കൊട്ടിയൂർ പമ്പ് ഹൗസ് വഴിയുള്ള ശുദ്ധജല വിതരണം വാട്ടർ അതോറിറ്റി ഉറപ്പാക്കും.
എ.ഡി.എം കെ.കെ ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ എം.വി സദാശിവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ട്രഞ്ചിംഗ് പ്രവൃത്തികൾ നിർത്തിവയ്ക്കും

പേരാവൂർ- കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിംഗ് പ്രവൃത്തികൾ ഉത്സവത്തിന്റെ ഭാഗമായി താത്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിനും ജല അതോറിറ്റിക്കും കളക്ടർ നിർദ്ദേശം നൽകി.

വാഹന പാർക്കിംഗിന് അഞ്ച് പാർക്കിംഗ് യാർഡുകൾ

തിരക്ക് നിയന്ത്രിക്കാനും മറ്റും 300 വളണ്ടിയർമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOTTIYUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.