കണ്ണൂർ: മാരാർജിയുടെ ജീവിതം നമ്മിലേക്ക് പകർത്താൻ സാധിച്ചാൽ തീർച്ചയായും പൊതു പ്രവർത്തനരംഗത്ത് വലിയ മാറ്റം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ കെ.ജി. മാരാർ ഭവനിൽ മാരാർ സ്മൃതിദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സ് തിരികെ വരാത്തവിധം തകർന്നു കഴിഞ്ഞു. കേവലം തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല. ആർക്കും രക്ഷപ്പെടുത്താനാവാത്ത നിലയിലാണ് കോൺഗ്രസ്സ്. സി.പി.എം ഭരണത്തുടർച്ച ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കെ. ദാമോദരൻ, സി. സത്യപ്രകാശ് എന്നിവർ പ്രസംഗിച്ചു. പി.ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു. പയ്യാമ്പലം മാരാർജി സ്മൃതി മണ്ഡപത്തിലും ബി.ജെ.പി ജില്ലാ ഓഫിസിലും പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |