കണ്ണൂർ: കേരളത്തിലൂടെ ഓടുന്ന മൂന്ന് പാസഞ്ചർ ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കും .
പാസഞ്ചേഴ്സ് എമിനിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ ഇടപെടലിലൂടെയാണ് നിർത്തലാക്കിയ മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. മേയ് 6 മുതലാണ് സ്റ്റോപ്പുകൾ പുനരാരംഭിക്കുക. മംഗലാപുരം കോയമ്പത്തൂർ ,കോയമ്പത്തൂർ മംഗലാപുരം , കണ്ണൂർ ഷൊർണ്ണൂർ ഷൊർണ്ണൂർ കണ്ണൂർ നമ്പർ ട്രെയിനുകൾക്കും കണ്ണൂർ കോയമ്പത്തൂർ ,കോയമ്പത്തൂർ കണ്ണൂർ എന്ന ട്രെയിനിന്റെയും നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനസ്ഥാപിക്കാൻ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |